മോഹന്‍ലാലിന്റെ ആ കിടുകാച്ചി ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം; പ്രധാന വേഷത്തില്‍ സണ്ണി ലിയോണും

20

ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് തിരക്കഥ എഴുതി സ്ഫടികം 2 സംവിധാനം ചെയ്യുക.

Advertisements

ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ ജീവിതവുമായാണ് സ്ഫടികം 2 എത്തുക. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണിലിയോണും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച്‌ കഥാപാത്രത്തിന്റെ മകളായിട്ടണ് സണ്ണി ഈ ചിത്രത്തിലെത്തുക.

ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പിനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സഫ്ടികം 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ബിജു കട്ടക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള വിവരങ്ങള്‍ മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്ഫടികം 2

മോഹൻലാലിൻറെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു…മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം യുവേർസ് ലൗ വിംഗ് ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യും.

ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്.ബോളിവുഡ് താരം സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്.
വൻ ബഡ്ജറ്റിൽ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ഈ ചിത്രം നിർമിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു…

Advertisement