മോഹന്‍ലാല്‍ സിനിമകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാല്‍ ഏത് കഥാപാത്രത്തില്‍ എത്തിയാലും അത് ആരാധകര്‍ക്ക് സന്തോഷം തന്നെ. കാരണം ഈ താരത്തിന് ചേരാത്ത റോളുകള്‍ ഉണ്ടാവില്ല. അതേസമയം ഇതുവരെ അഭിനയത്തില്‍ പരീക്ഷണം നടത്തിയ ലാല്‍ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്. താരത്തിന്റെ ബറോസ് എന്ന സിനിമ റിലീസിന് ഒരുങ്ങുന്നു.
രണ്ട് താരങ്ങളുടെ സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ തമ്മില്‍ ഫൈറ്റ് നടക്കാറുണ്ട്. അങ്ങനെ ഉള്ള എത്രയോ സംഭവം നമ്മള് കണ്ടിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന്റെ രണ്ട് സിനിമകള്‍ ഒരേ സമയത്ത് റിലീസ് ചെയ്യാന്‍ പോവുകയാണ്. ഒന്ന് മലൈക്കോട്ടെ വാലിബനും, ബറോസും. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളാണ് ഇത്.
ക്രിസ്മസ് റിലീസ് ആയി അടുത്തടുത്ത ദിവസങ്ങളില്‍ ആയിരിക്കും സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ബറോസ് ക്രിസ്മസ് റിലീസ് ആയി തിയറ്റില്‍ എത്തുമെന്ന് മോഹന്‍ലാല്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഡിസംബര്‍ 21ന് ചിത്രം തിയറ്ററില്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശ്രീധര്‍ പിള്ളയുടെ ട്വീറ്റ് പ്രകാരം ഡിസംബര്‍ 22ന് മലൈക്കോട്ടൈ വാലിബന് റിലീസ് ചെയ്യും. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തിയറ്ററുകളില്‍ എത്തും.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് മോഹന്‍ലാലിനൊപ്പം എത്തുന്ന മറ്റ് താരങ്ങള്‍.