‘മലയാളി ആയതില്‍ അഭിമാനിക്കുന്നു’; കേരളീയം ഉദ്ഘാടന ചടങ്ങില്‍ കിടിലന്‍ സെല്‍ഫിയുമായി മോഹന്‍ലാല്‍; ആഘോഷമാക്കി ആരാധകര്‍

120

താരസമ്പന്നമായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം പരിപാടി. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പിറവി ദിനം മുതല്‍ നവംബര്‍ 7വരെയാണ് തിരുവനന്തപുരത്ത് മലയാളത്തിന്റെ മഹോത്സവം എന്ന പേരില്‍ കേരളീയം സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാനായി കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒരുമിച്ച് എത്തിയത് ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയയും ആരാധകരും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അതിഥികളായാണ് കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തത്. ചടങ്ങിന് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ സംസാരിക്കുന്നതും താരം ഉദ്ഘാടന ശേഷം എല്ലാവര്‍ക്കുമൊപ്പം സെല്‍ഫി എടുത്തതും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Advertisements

ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മലയാളി ആയതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ മോഹന്‍ലാല്‍. കേരളത്തിന്റെ ഭാവിയിലേക്കുള്ള പദ്ധതികള്‍ ആലോചിക്കുമ്പോള്‍ സിനിമ മേഖലയില്‍ നിന്നുള്ളയാള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രേക്ഷകരെ സിനിമ കാണുന്നതിന് എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്നും പറഞ്ഞു. ചലച്ചിത്ര വികസന കോര്‍പ്പറേഷനും, ചലച്ചിത്ര അക്കാദമിയും ആദ്യമായി സ്ഥാപിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് അത് സാധ്യമാകും മോഹന്‍ലാല്‍ നിര്‍ദേശിച്ചു.

ALSO READ- ആണ്ടവര്‍, മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍! സ്വപ്‌ന ഫ്രെയിം ഒരുക്കി മലയാളത്തിന്റെ മഹോത്സവം; ‘കേരളീയം’ വൈറല്‍

കൂചാതെ, കേരള പിറവി വിശദമായി ആഘോഷിക്കുമ്പോള്‍ അതിന്റെ വേദിയിലേക്ക് തന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദിയുണ്ട്. താന്‍ തിരുവനന്തപുരത്തുകാരനാണ്. തനിക്ക് ഏറ്റവും പരിചയമുള്ള നഗരവും തിരുവനന്തപുരമാണ്. ഇത്തരം കൂടിച്ചേരലുകള്‍ എന്നും നടക്കുന്നയിടമാണ് തിരുവനന്തപുരം. തിരുവനന്തപുരം തന്നെ ഇത്തരം ഒരു പരിപാടിക്ക് വേദിയായി തിരഞ്ഞടുത്തതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ വിശേഷിപ്പിച്ചു.

തുടര്‍ന്നാണ് പ്രസംഗം അവസാനിപ്പിച്ച മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം അംബാസിഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന എന്നിവര്‍ക്കൊപ്പം സെല്‍ഫിയും വേദിയില്‍ വച്ച് എടുത്തത്.

ഇതിനിടെ, ുഖ്യമന്ത്രി പിണറായി വിജയനൊപ്പം താരങ്ങള്‍ ഉദ്ഘാടന വേദിയിലിരിക്കുന്നതും വിളക്ക് തെളിയിക്കുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഭരിക്കുകയാണ്.തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിനാണ് ഇന്ത്യന്‍ സിനിമയിലെ മൂന്ന് ഇതിഹാസതാരങ്ങളും ഒന്നിച്ച് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലെല്ലാം വൈറലാണ്. താരങ്ങള്‍ക്ക് ഒപ്പം നടി ശോഭനയും പങ്കെടുത്തിരുന്നു.

ALSO READ- സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും, കേരളം മുഴുവന്‍ കൂടെയുണ്ട്; ഹരീഷ് പേരടി

മുഖ്യമന്ത്രിയും മറ്റ് മന്ത്രമാരും ഒപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. കേരളീയര്‍ ആയതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആര്‍ക്കും പിന്നില്‍ അല്ല കേരളീയര്‍ എന്ന ആത്മാഭിമാന പതാക ഉയര്‍ത്താന്‍ കഴിയണം. നമ്മുടെ നേട്ടങ്ങള്‍ അര്‍ഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി പരിപാടിയെ കുറിച്ച് വിശദീകരിച്ചു. കൂടാതെ കേരളീയം എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തില്‍ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Advertisement