മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടന്‍ ഇപ്പോള്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. വളരെ പെട്ടെന്നാണ് മലയാള ചിത്രങ്ങളുടെ തന്നെ ഭാവി മാറ്റിമറിച്ചുകൊണ്ട് പുതിയൊരു തലത്തിലേക്ക് മലയാള സിനിമ ഉയര്‍ന്നത്. പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം തുറന്നുവച്ചത് മലയാള സിനിമയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത സാധ്യതകളിലേക്കുള്ള വഴിയാണ്. ധാരാളം വലിയ ബഡ്ജറ്റ് ചിത്രങ്ങളാണ് ഇതിനു പിന്നാലെ അനൗണ്‍സ് ചെയ്തത്. മലയാള സിനിമയ്ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും എന്ന് വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ കാണിച്ചു തരും. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമായും 3 എണ്ണമാണ് ഒടിയന്‍, രണ്ടാമൂഴം, മരക്കാര്‍.
വിഎ ശ്രീകുമാറാണ് ഒടിയന്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന ഒടിവിദ്യക്കാരന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, എന്നീ താരങ്ങളാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. മോഹന്‍ലാലിന്റെ വെത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയന്‍ മാണിക്യന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
മോഹന്‍ലാലിന്റെ തന്നെ മറ്റൊരു ചിത്രമായ മഹാഭാരതവും ഒരുങ്ങുകയാണ്. എംടി വാസുദേവന്‍ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വി എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ആര്‍ ഷെട്ടിയാണ് ഈ ബ്രമാണ്ട ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 1000 കോടി രൂപ ചെലവിലാണ് ഈ ചിത്രം ഇറങ്ങുക. ഒടിയന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ സംവിധായകന്‍ ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കും.
ഇതിനിടെ മോഹന്‍ലാലിന്റെ മറ്റൊരു വലിയ ചിത്രം കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരുടെ കഥ പ്രമേയമാക്കിയ ‘ മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. 100 കോടി രൂപ അടുത്ത് ഈ ചിത്രത്തിനായി ചെലവ് വരും എന്നാണ് ഇപ്പോളുള്ള റിപ്പോര്‍ട്ടുകള്‍.