തകര്‍പ്പന്‍ കോമഡിയും കുടുംബ പശ്ചാത്തലത്തിലുള്ള കഥയുമായി എത്തിയ മോഹന്‍ലാല്‍- രഞ്ജിത് ചിത്രം ഡ്രാമ ആദ്യ പ്രജര്‍ശനം കഴിഞ്ഞപ്പോള്‍ ലഭിക്കുന്നത് മികച്ച അഭിപ്രായം. ലാലേട്ടന്റെ മരണമാസ്സ് കോമഡി തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. പതിവിന് വിപരീതമായി ഒട്ടും ഹൈപ്പില്ലാതെ എത്തിയ മോഹന്‍ലാല്‍ സിനിമയ്ക്ക് ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ കിടുക്കി തിമിര്‍ത്ത് പൊളിച്ചടുക്കി എന്നാണ് ഒറ്റവാക്കില്‍ ആരാധക അഭിപ്രായം.
ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന ഡ്രാമാ ഇന്നാണ് കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത് പാലക്കാട് ആണ്. ആദ്യ പ്രദര്‍ശനം അവസാനിച്ചപ്പോള്‍ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഡ്രാമാക്ക് ലഭിക്കുന്നത്. പൊട്ടിച്ചിരിയുടെ പുതിയ കാഴ്ചകള്‍ ആണ് ഡ്രാമാ സമ്മാനിക്കുന്നത് എന്നാണ് ഓരോ സിനിമാ പ്രേമിയും പറയുന്നത്.
മലയാളത്തില്‍ കോമഡി ചെയ്യാന്‍ തന്നോളം പോന്ന നായകന്‍ വേറെ ഇല്ലെന്നു മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു തരികയാണ് എന്നാണ് ഉയരുന്ന അഭിപ്രായം. ഏറെ കാലത്തിനു ശേഷമാണു മോഹന്‍ലാല്‍ ഒരു മുഴുനീള കോമഡി എന്റെര്‍റ്റൈനെര്‍ ചെയ്യുന്നത്. മോഹന്‍ലാലിന് ഒപ്പം ബൈജുവും ജോണി ആന്റണിയും ഗംഭീര കയ്യടി നേടുന്നു എന്നും ആദ്യ പകുതിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലളിതമായ ഒരു കഥയുടെ അതീവ രസകരമായ ആവിഷ്‌കാരമാണ് ഡ്രാമാ. ഈ വര്‍ഷത്തെ മലയാള സിനിമയിലെ മറ്റൊരു വമ്പന്‍ ഹിറ്റ് ഈ കേരളപ്പിറവി ദിവസത്തില്‍ തന്നെ പിറന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
രഞ്ജിത് തന്നെ രചന നിര്‍വഹിച്ച ഈ ചിത്രത്തില്‍ ആശാ ശരത്, ടിനി ടോം, , ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, കനിഹ, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ സമ്മാനിച്ചത് അഴഗപ്പനും ഈ ചിത്രം എഡിറ്റ് ചെയ്തത് പ്രശാന്ത് നാരായണനും ആണ്. വിനു തോമസ് ആണ് ഡ്രാമാക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.