വെറും നായകനെയല്ല, ലാലേട്ടന്റെ ഒന്നൊന്നര വില്ലത്തരം ആണ് കാണാന്‍ പോകുന്നത്; ലൂസിഫര്‍ വേറെ ലെവല്‍

29

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന താരരാജാവ് നടന വിസ്മയം മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍.

Advertisements

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയ നേതാവയ സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ലൂസിഫര്‍ എന്ന പേര് ഈ ചിത്രത്തിന്റെ അല്ല എന്നും എന്നാല്‍ അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ആശിര്‍വാദ് സിനിമാസിന് വേണ്ടി ചെയ്യാന്‍ ഇരുന്ന ചിത്രത്തിന്റെ പേരായിരുന്നു എന്നും രണ്ട് കഥകളും അറിയാവുന്നത് കൊണ്ടാണ് ലൂസിഫര്‍ എന്ന പേര് ഈ ചിത്രത്തിന് ഇട്ടത് എന്ന് സംവിധായകന്‍ പ്രിഥ്വിരാജ് പറയുന്നത്.

ലൂസിഫറിന്റെ മറ്റൊരു പ്രത്യേക എന്തെന്നാല്‍ ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഷെയ്ഡ് ഉള്ളവര്‍ ആണ്, ഓരോ സമയത്തും ഓരോ സ്വഭാവത്തില്‍ ഉള്ളവര്‍.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ‘ ലൂസിഫര്‍ ഇരുട്ടിന്റെ രാജാകുമാരന്‍ മാത്രല്ല, ലൂസിഫര്‍ വീണുപോയ ഒരു മാലാഖ കൂടിയാണ്, രാജാവാണ്, അയാളോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ തിരിച്ചു പെരുമാറുന്നവനാണ് ലൂസിഫര്‍”.

വമ്പന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ് എന്നിവര്‍ക്ക് പുറമെ ബോളിവുഡ് താരം വിവേക് ഒബ്രോയ്യും എത്തുന്നു. മഞ്ജു വാര്യര്‍ ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

സാനിയ അയ്യപ്പന്‍, മമ്ത മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement