മുഴുനീള വേഷത്തില്‍ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി ഒരുങ്ങുന്നു, 2019 തകര്‍ത്തുവാരാന്‍ ലാലേട്ടനും റോഷന്‍ ആന്‍ഡ്രൂസും

46

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയെന്ന അതിഥി താരമെത്തിയ മോഹന്‍ലാല്‍ ഈ കഥാപാത്രത്തിന്റെ മുഴുനീള വേഷവുമായെത്തുന്നു. കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ വിജയത്തിന് മുഖ്യ കാരണമായത് തന്നെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയായിരുന്നു. വെറും 20 മിനിറ്റ് കൊണ്ട് അത്രക്ക് പ്രേക്ഷക ഹൃദയം കവര്‍ന്നെടുത്തിരുന്നു മോഹന്‍ലാലിന്റെ പക്കിയാശാന്‍.

Advertisements

ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് പുതിയ വാര്‍ത്ത പ്രചരിക്കുകയാണ്. 2019 ല്‍ ഇത്തിക്കര പക്കിയായി ലാലേട്ടന്‍ വീണ്ടും അവതരിക്കും. കൊല്ലം ജില്ലയിലെ ഇത്തിക്കരയില്‍ ആരേയും പേടിപ്പെടുത്ത കള്ളന്‍ സാക്ഷാല്‍ ഇത്തിക്കര പക്കി വീണ്ടും വരുമ്പോള്‍ കൊച്ചുണ്ണി ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാവും സംവിധായകന്‍ എന്നാണ് അറിയുന്നത്. തിരക്കഥ ഒരുക്കുന്നതും സഞ്ജയ് ബോബി ടീം തന്നെ. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനളിലേക്ക് ഇവര്‍ പ്രവേശിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്.

അതേ സമയം നിവിന്‍പോളി മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഉത്സവാന്തരീക്ഷത്തില്‍ തിയ്യറ്ററുകളെ ഇളക്കി മറിക്കുകയാണ് . ഇത് വരെ സിനിമയ്ക്ക് ആസ്വാദന കുറിപ്പെഴുതിയവരെല്ലാം ഒരു പോലെ അടിവരയിടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ‘ഇത്തിക്കരപക്കി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടന്റെ മികവും, സ്‌ക്രീന്‍ പ്രസന്‍സും ആണ്.

ചിത്രത്തില്‍ ഇരുപത് മിനുട്ടില്‍ താഴെ മാത്രം പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍ താരത്തിന്റെ ഓരോ ചലനത്തിലും തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന കാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ചുരുക്കത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥ ആണെങ്കിലും പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ചത് ഇത്തിക്കരപക്കി ആണെന്ന് നവമാധ്യമങ്ങളും പറയുന്നു.

മോഹന്‍ലാല്‍ ചെയ്ത ഇത്തിക്കരപക്കിയുടെ വേഷം സിനിമയുടെ ഗതി അടിമുടിമാറ്റുന്നുണ്ട്, പമ്മിയിരുന്നു പൈങ്കിളി മനസോടെ സിനിമ കണ്ട പ്രേക്ഷകര്‍ മൂര്‍ഖന്റെ തലയെടുപ്പോടെയാണ് ഇത്തിക്കരപക്കിയുടെ വരവിനു ശേഷം സിനിമ വീക്ഷിച്ചത്. ഇതിഹാസ നടന്മാര്‍ ഇരുപത് മിനിറ്റില്‍ സ്‌ക്രീനില്‍ നിറഞ്ഞാലും അതൊരു അരങ്ങാണ്, ഏറെ ജനപിന്തുണയും അഭിനയ ശേഷിയുമുള്ള ഒരു നടനെ ഏറ്റവും നന്നായി സിനിമയില്‍ പ്രയോജനപ്പെടുത്തുന്നത് എത്ര മനോഹരമാണ്. ഇത്തിരിയോളമുള്ള ഇത്തിക്കര ദേശത്തെ വീരനായ പക്കി ഒത്തിരിയോളം പ്രേക്ഷകനെ പിന്തുടരുന്നു. മോഹന്‍ലാല്‍ വന്നു പോകുന്നത് വരെയുള്ള സീനുകള്‍ റോഷന്‍ ആന്‍ഡ്രൂസ് വളരെയധികം മിതത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

മോഷണത്തിനും മൂല്യമുണ്ടെന്നു കായംകുളം കൊച്ചുണ്ണിയെ പഠിപ്പിക്കുന്ന ഇത്തിക്കരപക്കി രണ്ടാം പകുതിയിലെ ആദ്യ നിമിഷങ്ങളില്‍ നിറഞ്ഞാടി. കേട്ടറിവുകളിലെ ഇത്തിക്കരപക്കിയുടെ രൂപത്തിലേക്ക് മോഹന്‍ലാലിലെ നടനെ അതിഗംഭീരമായി അവര്‍ കുടിയിരുത്തി. മോഹന്‍ലാല്‍ ചിരിയും, വീറും, വാക്കും, നോക്കും കൊണ്ട് പ്രേക്ഷകന്റെ ഉയിര്‍സ്വന്തമാക്കി.

നല്ല നടനെ നന്നായി ഉപയോഗിക്കുമ്‌ബോള്‍ മലയാള സിനിമയ്ക്ക് ആനചന്തമുണ്ട്. ഇമാജിന്‍ ചെയ്‌തെടുത്ത ഇത്തിക്കരപക്കിയുടെ വേഷവിധാനം മോഹന്‍ലാല്‍ എന്ന നടന്റെ ശരീരഭാഷയ്ക്ക്ഗംഭീരമായി ഇണങ്ങി . ‘കായംകുളം കൊച്ചുണ്ണി’യിലെ അഭിനയ പെരുമയില്‍ പെരുമാളായി മാറുന്നത് അധികനേരം സിനിമയില്‍ ഇല്ലാത്ത മോഹന്‍ലാല്‍ തന്നെയാണ്. ഇത്തിക്കരപക്കിയെ ഇരുത്തം വന്ന അഭിനയനിലയിലേക്ക് മോഹന്‍ലാല്‍ അതിശയപൂര്‍വ്വം അവാഹിച്ചെടുക്കുന്നുണ്ട്. കൊച്ചുണ്ണിയിലെ കേമന്‍ ഇത്തിക്കരയില്‍ നിന്നെത്തിയ പക്കി തന്നെയെന്നു സിനിമ കണ്ടിറങ്ങുമ്‌ബോള്‍ ആര്‍ക്കും ബോധ്യമാകും.

Advertisement