62ാം പിറന്നാളാഘോഷിക്കുന്ന മോഹൻലാലിന് ആശംസ നേർന്ന് സിനിമാലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു. ഖത്തറിൽ വെച്ച് നടന്ന് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. ബിഗ് ബോസ് കുടുംബാംഗങ്ങളും ലാലേട്ടനായി സർപ്രൈസൊരുക്കുന്നുണ്ട്.
ALSO READ
ഏഷ്യാനെറ്റിന്റെ നേതൃത്വത്തിലുള്ള പിറന്നാളാഘോഷത്തിൽ ആര്യയും പങ്കെടുക്കുന്നുണ്ട്. മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചും മോഹൻലാലെന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ചുമുള്ള പോസ്റ്റുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം മോഹൻലാലിന് ആശംസ അറിയിച്ചെത്തിയിരുന്നു.
അഭിനേത്രിയും അവതാരകയുമായ സ്വാസികയും മോഹൻലാലിന് ആശംസകൾ അറിയിച്ചെത്തിയിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. തമിഴ് സിനിമയിലൂടെയായാണ് സ്വാസികയുടെ അഭിനയജീവിതം തുടങ്ങിയത്. സീതയെന്ന പരമ്പരയിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് താരത്തിന് കൂടുതൽ ശ്രദ്ധ കിട്ടിയത്. സിനിമയിലേക്കുള്ള അവസരങ്ങളും ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കുകയെന്ന ആഗ്രഹം സഫലമായതും അടുത്തിടെയായിരുന്നു.
കംപ്ലീറ്റ് ആക്ടറും നടനവിസ്മയവുമായ ലാലേട്ടന് പിറന്നാളാശംസകൾ. മലയാളികളായ ഞങ്ങൾക്കെല്ലാം അഭിമാനമാണ് നിങ്ങൾ. നിങ്ങളുടെ ആത്മാർത്ഥമായ അഭിനയം ഞങ്ങളെ പ്രൗഢരാക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ നിങ്ങളുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് . നിങ്ങളോടൊപ്പമുള്ള ആദ്യ ഷോട്ട് എന്നിലെ ആരാധക പെൺകുട്ടി ഇപ്പോഴും ഓർക്കുന്നു, അത് അന്നും എന്നും എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നായിരിക്കും.
ALSO READ
എണ്ണമറ്റ സിനിമകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളെ രസിപ്പിക്കാനും വിസ്മയിപ്പിക്കാനും കീഴടക്കാനും നിങ്ങൾക്ക് തുടർന്നും കഴിയട്ടെ. ലാലേട്ടന് ജന്മദിനാശംസകൾ എന്നുമായിരുന്നു സ്വാസിക കുറിച്ചത്. നിരവധി പേരാണ് സ്വാസികയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തുന്നത്.