നാല് കോടിയുടെ ലക്ഷ്വറി വാഹനം റേഞ്ച് റോവർ ഗാരേജിലെത്തിച്ച് മോഹൻലാൽ; സുചിത്രയ്‌ക്കൊപ്പം കാർ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ വൈറൽ!

1772

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരരാജാവ് ആണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിലാണ് മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ നടനവിസ്മയം മോഹൻലാൽ സിനിമയ്ക്ക് പുറത്തും വാർത്തകളിൽ നിറയാറുണ്ട്.

താരത്തിന്റെ വാഹനപ്രേമവും അത്യാവശ്യം സിനിമാലോകത്ത് ചർച്ചാവിഷയമാണ്. ഇപ്പോഴിതാ മോഹൻലാൽ പുതിയ വാഹനം സ്വന്തം ഗാരേജിൽ എത്തിച്ചിരിക്കുകയാണ്.

Advertisements

ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവർ നിരയിലെ പുതിയ മോഡൽ റേഞ്ച് റോവറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ പുതിയ വസതിയിൽ വെച്ചാണ് മോഹൻലാൽ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.

ALSO READ- അഞ്ജു ലെസ്ബിയൻ ആണെന്ന് പറഞ്ഞതോടെ റെനീഷയുമായി പ്രണയത്തിലാണോ എന്ന് ഹൗസിലുള്ളവർക്ക് സംശയം; ഞാനും കേട്ടെന്ന് സെറീന

പുതിയ റേഞ്ച്‌റോവർ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇതിനോടകം തന്നെ. മോഹൻലാലും സഹധർമ്മിണി സുചിത്രയും ചേർന്നാണ് വാഹനം സ്വീകരിച്ചത്. മുതിർന്ന ഏഴ് പേർക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെ മീ ടച്ച്‌സ്‌ക്രീൻ ആണ് ഉള്ളത്.

ഡീസലിലും പെട്രോളിലും ലഭ്യമാണ് ഈ വേരിയന്റ്. വാഹനത്തിന്റെ മാഡലുകളുടെ വില 2.38 കോടി മുതൽ 4 കോടി വരെയാണ്. 2020 ന്റെതുടക്കം മുതൽ ടൊയോട്ടയുടെ വെൽഫയർ ആയിരുന്നു മോഹൻലാലിന്റെ സന്തസഹചാരി. പിന്നീട് സ്ഥിരയാത്രകൾക്കായി വെൽയർ തന്നെ മോഹൻലാൽ ഉപയോഗിച്ചുതുടങ്ങി.

1.15 കോടിയാണ് ഈ കാറിന്റെ വില. വെൽഫയർ കൂടാതെ ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും താരത്തിന്റെ ഗാരേജിലുണ്ട്.

Advertisement