മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും നിർമ്മാതാവും നടനും ആയി മാറിയ താരമാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധം സൂക്ഷിക്കുന്ന ആന്റണു അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ്.
2000 ൽ പുറത്തിറങ്ങിയ നരസിംഹം മുതൽ ഇങ്ങോട്ട് വിരിൽ എണ്ണാവുന്ന രണ്ട് മൂന്ന് ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ മോഹൻലാൽ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്.
അതേ സമയം വളരെ അപ്രതീക്ഷിതം ആയിട്ടാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അധികം വൈകാതെ തന്നെ മോഹൻലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരൻ എന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു. മോഹൻലാലിന്റെ സിനിമകൾ ബോക്‌സ് ഓഫീസിൽ വലിയ ഓളം ഉണ്ടാക്കാത്ത ഒരു കാലത്തും ആന്റണി കൂടെ തന്നെയുണ്ടായിരുന്നു. അന്ന് മോഹൻലാലിന്റെ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ച് കൂടെ തന്നെ നിന്നു. എന്നും ലാലേട്ടന് താങ്ങായി മാറിയ ആന്റണി പെരുമ്പാവൂരിനെ കുറിച്ച് എഴുതിയ ഒരു കുറിപ്പണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
അടുത്തിടെ ആന്റണിക്ക് അമ്മയെ നഷ്ടമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ആന്റണിയുടെ അമ്മയുടെ മ രണം. അമ്മയെ അവസാനമായി കാണാനും ആന്റണിയെ ആശ്വസിപ്പിക്കാനുമായി സിനിമാലോകത്ത് നിന്നും നിരവധി പേരെത്തിയിരുന്നു. അമ്മയെ അവസാനമായി നോക്കി കരയുന്ന ആന്റണിയുടെ വീഡിയോ വൈറലായിരുന്നു അന്ന്.
ഇപ്പോഴിതാ ആന്റണിക്ക് അമ്മയോട് എത്രത്തോളം സ്നേഹമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയാണ് അതെന്ന് മനോജ് കുമാർ കുറിക്കുകയാണ്. ‘മലയാള ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരിന്റെ മാതൃസ്‌നേഹത്തിന്റെ ആഴം കാട്ടി തരുന്നൊരു വീഡിയോ ആണിത്. തികച്ചും ഹൃദയസ്പർശിയായ കണ്ണുകള ഈറനണിയിക്കുന്ന ആഴത്തിലുള്ള കാഴ്ചകൾ. അദ്ദേഹത്തിന്റെ ഈ മാതൃഭക്തി തന്നെയാണ് ആ മനുഷ്യന്റെ എല്ലാ ഉയർച്ചകൾക്കും നിദാനം’-ആന്റണി പെരുമ്പാവൂർ പറയുന്നതിങ്ങനെ.
‘മാതാപിതാക്കളേ ഹൃദയത്തോട് ചേർത്ത് സംരക്ഷിക്കുന്ന മക്കളും. അവരേ, ഉപയോഗമെല്ലാം കഴിഞ്ഞ് കറിവേപ്പില പോലെ കളയുന്ന അവഗണിക്കുന്ന വൃദ്ധ സദനത്തിൽ നിഷ്‌കരുണം തള്ളുന്ന ‘മക്കളും ‘ എന്റെ ഈ വീഡിയോ ഒന്ന് ദയവായി കാണണം. മാതൃദേവോ ഭവ, പിതൃദേവോ ഭവ, മാതാപിതാഗുരുദൈവം’- എന്നായിരുന്നു മനോജ് കുമാറിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം ആന്റണിയും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുറിച്ചത്. മദേഴ്സ് ഡേയിലായിരുന്നു ആന്റണിയുടെ അമ്മ മരിച്ചത്. ഈ വീഡിയോ എനിക്ക് ഭയങ്കര ടച്ചിംഗായി തോന്നി. ആ വീഡിയോ കട്ട് ചെയ്ത് എനിക്കേറെ പ്രിയപ്പെട്ട പാട്ടും ആഡ് ചെയ്യുകയായിരുന്നുവെന്നും മനോജ് കുമാർ പറയുന്നുണ്ട്.