മോഹൻലാലിന്റെ ബറോസിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോർട്ട്!

86

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം ദ കംപ്ലീറ്റ് ആക്ഠർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. വാസ്‌കോഡ ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.

ഒരു ദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.

Advertisements

ALSO READ

അമ്മയുടെ നിർബന്ധ പ്രകാരം ആണ് അന്ന് ഞാൻ പോയത്, എനിയ്ക്ക് ഒട്ടും ഇഷ്ടമാല്ലായിരുന്നു : മിയ

ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. . മോഹൻലാലിനോടൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന തരത്തിലുള്ള ചിത്രങ്ങളും വാർത്തകളും ആണ് പുറത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ബറോസിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മനോരമ ഓൺലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘ബറോസ്’ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായിട്ടായിരുന്നു പൃഥ്വിരാജ് എത്തിയിരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും പൃഥ്വി പിന്മാറിയെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വി. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങൾ വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽ മാറ്റിവെക്കേണ്ടി വരുമെന്നും ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും പിന്മാറുന്നതെന്നുമാണ് റിപ്പോർട്ട്.

അതേസമയം ചിത്രത്തിൽ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹൻലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ ബറോസിന്റെ ചിത്രീകരണം ഈ വർഷം പകുതിയോടെ നിർത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുൻപായിരുന്നു ബറോസിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും എത്തിയത്. അതോടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. അതിന് ശേഷം ഡിസംബർ 26ന് വീണ്ടും ഷൂട്ട് പുനരാരംഭിച്ചിട്ടുണ്ട്.

ALSO READ

ഒരു മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത വിവാഹമോചിതയായ മോശപ്പെട്ട സെക്കൻഡ് ഹാൻഡ് ഐറ്റം ; മോശം കമന്റിന് മറുപടിയുമായി സാമന്ത

മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹൻലാൽ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമൻ കോൺട്രാക്ട്, റാംബോ, സെക്‌സ് ആൻഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ.

Advertisement