സിനിമാകുടുംബത്തിൽ നിന്നുമെത്തി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരപുത്രിയാണ് കല്യാണി പ്രിയദർശൻ. അമ്മയെപ്പോലെ അഭിനയവഴി മകൾ തിരഞ്ഞെടുത്തപ്പോൾ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലായിരുന്നു മകന് താൽപര്യം.
മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ അച്ഛനും മക്കളും ഒരുമിക്കുകയാണ്. മകളും മകനും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ചതിന്റെ സന്തോഷം പ്രിയദർശൻ പങ്കുവെച്ചിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തിൽ അരങ്ങേറിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിൽ കല്യാണി അഭിനയിക്കുന്നുമുണ്ട്.
ALSO READ
യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി നൈല ഉഷ; ഗോൾഡൻ വിസ ലഭിച്ച ആദ്യ മലയാളി നടിയായി താരം
View this post on Instagram
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ അഭിനയിച്ച് വരികയാണ് കല്യാണി ഇപ്പോൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ, മീന, ഉണ്ണി മുകുന്ദൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഹൈദാരാബാദിൽ പുരോഗമിച്ച് വരികയാണ്. ഇത്തവണത്തെ ഓണം ബ്രോ ഡാഡി സെറ്റിലായിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു.
മോഹൻലാലിനൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലെ ചിത്രം പങ്കുവെച്ചും കല്യാണി എത്തിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തത്. അദ്ദേഹത്തിന്റെ വാമപ്പാണ് എന്റെ മുഴുവൻ വർക്കൗട്ടും എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷൻ. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. തിരക്കുകൾക്കിടയിലും ഒരിയ്ക്കലും വർക്കൗട്ട് മുടക്കാറില്ല മോഹൻലാൽ.
ALSO READ
ഫോട്ടോയുടെ ക്യാപ്ഷൻ പൊളിച്ചുവെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിന് ശേഷമായാണ് കല്യാണി അഭിനയത്തിൽ തുടക്കം കുറിച്ചത്. മകൾ അഭിനയിക്കുന്നത് ആദ്യമായി കണ്ടപ്പോൾ മനസ്സിൽ ആശങ്കയായിരുന്നുവെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. അച്ഛന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്കും ടെൻഷനുണ്ടായിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു.
കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, അനി ശശി, സിദ്ധാർത്ഥ് തുടങ്ങിയവരും മരക്കാറിൽ പ്രവർത്തിച്ചിരുന്നു. മരക്കാർ പൂർത്തിയാക്കിയതിന് ശേഷമാണ് കല്യാണി ഹൃദയത്തിൽ ജോയിൻ ചെയ്തത്. പ്രണവാണ് ചിത്രത്തിൽ നായകൻ. ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. അപ്പുച്ചേട്ടന്റെ അഭിനയമികവിന് മുന്നിൽ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ചും പറഞ്ഞും താരപുത്രി നേരത്തെ എത്തിയിരുന്നു.