മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകൻ പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാൻ. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളൻ നായകനായിരുന്നു താരം.
സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികൾക്കും തമിഴ് സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാൻ. 1983ൽ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.
80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് റഹ്‌മാൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാൻ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റഹ്‌മാൻ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോൾ സിനിമാലോകത്ത് സജീവമായ താരം അന്നത്തെ സിനിമയെ കുറിച്ചും സിനിമാ സൗഹൃദത്തെ കുറിച്ചും സംസാരിക്കുകയാണ്.
എൺപതുകളിലെ ഷൂട്ടിംഗം കാലത്ത് ഒന്നും കാരവാനില്ലല്ലോ. ഇരിക്കാൻ പോലും ചെയർ കിട്ടില്ല ചിലപ്പോൾ. ഇരിക്കാൻ പറയും, പക്ഷേ, കസേരയുണ്ടാവില്ല. അന്ന് താൻ ഒരു പൊടി പയ്യനല്ലേ. അന്നത്തെ കൂട്ടായ്മ ശരിക്കും ഞാൻ മിസ്സ് ചെയ്യുന്നുണ്ടെന്നാണ് രഹ്‌മാൻ കൗമുദി മൂവീസിനോട് പറഞ്ഞത്. അന്നൊക്കെ ഒന്നിച്ചിരുന്ന് ബ്രേക്ക്ഫാസ്റ്റും ലഞ്ചുമൊക്കെ കഴിക്കുമായിരുന്നു. ഇന്നെല്ലാവരും ഒരു ഷോട്ട് കഴിഞ്ഞ ഉടനെ തന്നെ കാരവാനിലേക്ക് കയറിയിരിക്കും. എല്ലാം അവിടെ തന്നെയാണെന്നും റഹ്‌മാൻ പറയുന്നു.
അതേസമയം, സിനിമാ ലോത്തെ എയിറ്റീസിലെ കൂട്ടായ്മയിൽ തങ്ങൾ പൊളിറ്റിക്സൊന്നും പറയാറില്ല. പഴയ പാട്ടുകളും അനുഭവങ്ങളുമൊക്കെ പങ്കിടാറുണ്ട്. അവിടെ അഭിനേതാക്കൾ മാത്രമല്ലേയുള്ളൂ. നല്ല രസമാണ് എല്ലാവരും ചേരുമ്പോൾ എന്നും റഹ്‌മാൻ പറയുന്നു.
തനിക്ക് ജീവിതത്തിൽ അധികം ദു:ശീലങ്ങളൊന്നുമില്ലെന്നും പാർട്ടിയൊക്കെ പരമാവധി കുറച്ചു. സ്പോർട്സിൽ താൽപര്യമുണ്ട്. ഷൂട്ടില്ലാത്ത സമയത്ത് കളിക്കാനൊക്കെ പോവാറുണ്ടെന്നുമാണ് ആരോഗ്യത്തെ കുറിച്ച് റഹ്‌മാൻ പറയുന്നത്.
കൂടാതെ, സിനിമയിലെ സഹതാരങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട് താരം. മോഹൻലാലിനെ കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ ബോയ്സ് ടോക്കല്ലേ, അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലല്ലോയെന്നായിരുന്നു റഹ്‌മാൻ പറഞ്ഞത്.
ഒപ്പെ തന്നെ മമ്മൂക്ക തനിക്ക് ജ്യേഷ്ഠന്റെ സ്ഥാനത്താണ്. ഇലക്ട്രോണിക് ഐറ്റംസിനെക്കുറിച്ചൊക്കെ തങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു എന്നുമാണ് റഹ്‌മാൻ മമ്മൂട്ടിയെ കുറിച്ച് പറയുന്നത്.
താനും ശോഭനയ്ക്കൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ കോവളം ബീച്ചിലെ പാറക്കെട്ടിൽ നിന്നും തിരമാലയടിച്ച് രണ്ടുപേരും വീണ് പോയതും മ ര ണത്തെ മുഖാമുഖം കണ്ടതും റഹ്‌മാൻ ഓർത്തെടുക്കുന്നുണ്ട്.
കൂടാതെ തനിക്ക് ഒരുപാട് ഇൻസ്പിരേഷൻ തന്ന ആർടിസ്റ്റാണ് രോഹിണിയെന്നും അവർ തന്നേക്കാളും സീനിയറാണെന്നും അവരുടെ സ്മാർട്ട്നെസൊക്കെ പ്രചോദനമായിട്ടുണ്ടെന്നും റഹ്‌മാൻ പറയുന്നു.