മലയാളത്തിന്റെ സമ്പൂർണ നടന വൈഭവമാണ് മോഹൻലാൽ. താരം ചെയ്യാത്ത വേഷങ്ങളില്ല എന്നുതന്നെ പറയാം. ചിരിപ്പിക്കാനും കരയിപ്പിക്കാനും എല്ലാം നിമിഷ നേരം മാത്രം മതി താരത്തിന്.അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടെ വാലിബൻ.
ആരാധകരൊന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതൽ ഓരോ വിവരങ്ങളും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുണ്ടാകും. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് പ്രശസ്തനായ പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സൂപ്പർതാരം മോഹൻലാലിനൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ദോഹയിൽ ഫുട്ബോൾ വേൾഡ് കപ്പ് കാണാൻ വന്ന സമയത്തെ അനുഭവമാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച മേശ താരം തന്നെ വൃത്തിയാക്കിയെന്ന് ഷെഫ് പിള്ള വെളിപ്പെടുത്തി.
‘ലാലേട്ടൻ വേൾഡ് കപ്പ് ടൈമിൽ കളി കാണാൻ ദോഹയിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തുണ്ട്. അവിടെ വരുമ്പോൾ ആ സുഹൃത്തിന്റെ വീട്ടിലാണ് ലാലേട്ടൻ താമസിക്കാറുള്ളത്.
ലാലേട്ടൻ ഒരു സ്ഥലത്ത് ചെന്നാൽ അവിടെ ചുരുങ്ങിയത് ഒരു 20 സുഹൃത്തുക്കൾ കാണും. അവരെല്ലാം അദ്ദേഹത്തെ കാണാൻ വരും.’- മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷെഫ് പിള്ളയുടെ പരാമർശം.
പുള്ളി അവിടുത്തെ ഗസ്റ്റാണ്. അദ്ദേഹം അതെല്ലാം ക്ലിയർ ചെയ്യുകയാണ്. പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിളാണ്. പുള്ളി സ്വന്തം വീട് പോലെ ഇനിയും ആളുകൾ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കി എന്നാണ് ഷെഫ് പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്.