എപ്പോഴും നല്ല വാക്ക് പറയാനാകില്ല; അടുത്ത സുഹൃത്തും അയല്‍ക്കാരനും ആയിട്ടും മോഹന്‍ലാലിനെ കമല്‍ ഹാസന്‍ പരസ്യമായി വിമര്‍ശിച്ചത് എന്തിന് എന്ന് അറിയുമോ?

148

കമല്‍ഹാസന്‍ ഉലക നായകനെന്ന് അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ അഭിനയ മികവ് കൊണ്ടാണ്. രാഷ്ട്രീയ നിലപാടുകളിലും സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലും അഭിപ്രായം പറയാന്‍ കമല്‍ഹാസന്‍ മടിക്കാറില്ല. മനസില്‍ തോന്നുന്നതെന്തും തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന കമല്‍ഹാസന് അക്കാരണം കൊണ്ട് ആരാധകര്‍ ഏറെയാണ്.

കമല്‍ഹാസന്റേതായി ഏറ്റവും ഒടുവില്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രം വിക്രം സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തിലും സിനിമ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മലയാളവുമായി അടുത്ത ബന്ധമുള്ള കമല്‍ഹാസന്‍, കേരളത്തിലെത്തിയാല്‍ മലയാളത്തില്‍ സംസാരിക്കുന്നതും പതിവാണ്. മലയാള താരങ്ങളായ മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ കമല്‍ഹാസന്റെ അടുത്ത സുഹൃത്തുക്കളുമാണ്.

Advertisements

മോഹന്‍ലാലിന്റെ അഭിനയ മികവിനെ വാഴ്ത്തിയിട്ടുള്ള കമല്‍ഹാസന്‍ എപ്പോഴും മോഹന്‍ലാലിനെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കുന്നത് പതിവാണ്. എന്നാല്‍ ഈ പതിവ് ഒരിക്കല്‍ ഉലകനായകന്‍ തെറ്റിച്ചു. അക്കാര്യം എന്തായിരുന്നു എന്നത് ഇപ്പോഴും ആരാധകര്‍ ശ്രദ്ധിക്കുന്ന കാര്യമാണ്.

ALSO READ- വിജയും സൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത് കുടുംബം പോലും എതിര്‍ത്തു; ജ്യോതിക നായികയാവാന്‍ തയ്യാറായില്ല; ആ കഥ ഇങ്ങനെ

മോഹന്‍ലാലിന് പറ്റിയത് തെറ്റാണ് എന്ന് തുറന്നടിക്കുകയായിരുന്നു കമല്‍ഹാസന്‍ ചെയ്തത്. താരത്തെ പരസ്യമായി കമല്‍ വിമര്‍ശിച്ചത് നടിക്കെതിരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ തീരുമാനിച്ചപ്പോഴാണ്.

വിഷയത്തില്‍ അമ്മ സംഘടന മൗനം പാലിക്കുകയും, ആരോപണ വിധേയനായ ദിലീപിനെ വീണ്ടും തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. ഇക്കാര്യത്തെ നിശിതമായാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചത്. ദിലീപിനെ അമ്മ സംഘടന തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ സംഘടനയ്ക്കുള്ളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സംഘടനക്ക് എതിരെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അമ്മ സംഘടനയുടെ തീരുമാനം തെറ്റാണ് എന്നാണ് കമല്‍ഹാസന്‍ തുറന്നടിച്ചത്.

ALSO READ- ആ കാരണം കൊണ്ട് അച്ഛന്‍ 18ാം വയസില്‍ കല്യാണം നടത്തി; ഇതുവരെ വീട് സ്വന്തമാക്കിയിട്ടില്ല; വീഡിയോയില്‍ ഉള്ളത് മമ്മൂട്ടിയുടെ വീടെന്ന് ആര്യ

തന്റെ വാക്കുകള്‍ മലയാളം ഇന്‍ഡസ്ട്രിയിലെ തന്റെ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരുമായുള ബന്ധത്തെ ബാധിച്ചേക്കാമെന്നും എന്നാല്‍ അത് തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീ മോഹന്‍ലാല്‍ എന്റെ പ്രിയ സുഹൃത്താണ്, അതുമാത്രവുമല്ല ഞങ്ങള്‍ അയല്‍ക്കാരുമാണ്. ഞാന്‍ പറയുന്നത് എന്റെ കാഴ്ചപ്പാടുകളാണ്, ഒരുപക്ഷെ അതിനോട് അദ്ദേഹം യോജിക്കണം എന്നില്ല, മാത്രമല്ല യോജിക്കാതിരിക്കാനും സാധ്യതയുണ്ട് എന്നാണ് കമല്‍ പറയുന്നത്.

എന്നാല്‍, അതുകൊണ്ട് ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തെ കുറിച്ച് നല്ല കാര്യങ്ങള്‍ പറയണമെന്നത് അര്‍ത്ഥമാക്കുന്നില്ല. നാളെ, അവന്‍ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍, അയാള്‍ക്കു എനിക്കെതിരെ സംസാരിക്കാം, അതും ഒരിക്കലും ഞങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നുമായിരുന്നു കമലിന്റെ പ്രതികരണം.

‘ഈ വിഷയത്തില്‍ മോഹന്‍ലാല്‍ സംഘടനാപരമായ തീരുമാനങ്ങള്‍ കുറച്ചുകൂടി ആലോചിച്ച് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം, അതുപോലെ ലിംഗസമത്വം അംഗീകരിക്കാനുള്ള മാനസികാവസ്ഥയില്ലാത്ത മലയാളത്തിലെ പുരുഷ താരങ്ങളുടെ മനോസ്ഥിതിയും മോശമാണ്.’- എന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

വനിതാകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) മുന്നോട്ട് വച്ച അഭിപ്രായങ്ങള്‍ക്കും, അവരുടെ ലക്ഷ്യത്തിനും വേണ്ടി പോരാടുന്ന സ്ത്രീ അഭിനേതാക്കളോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കാനും കമല്‍ഹാസന്‍ മടി കാണിച്ചില്ല.

Advertisement