ഒരിക്കല്‍ ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് മകന്‍ ഇപ്പോള്‍ ചെയ്യുന്നത്; എനിക്ക് സാധിക്കാതെ പോയത് പ്രണവ് ചെയ്യുന്നതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍

252

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Advertisements

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

ALSO READ- കോളേജിലെ ‘രാക്ഷ സി’യായി വന്ന രേണുകയെ ഓര്‍മ്മയില്ലേ? സിനിമ ഉപേക്ഷിച്ച് വിവാഹം കഴിച്ചുപോയ നടിയുടെ അവസ്ഥ കണ്ടോ? സിനിമയിലേക്കില്ല പഠിക്കാന്‍ പോകുമെന്ന് താരം

യാത്രകള്‍ ലഹരിയാക്കിയ ചെറുപ്പക്കാരനാണ് പ്രണവ് മോഹന്‍ലാല്‍. ഹിമാലയത്തിലും പല രാജ്യങ്ങളിലും ഒറ്റയ്ക്ക് താരജാഡകളില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ പ്രണവിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം, പ്രണവ് യാത്രകളിലാണെങ്കിലും കുടുംബവുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നയാളാണ്. ഇത് താര്തതിന്റെ അച്ഛന്‍ മോഹന്‍ലാല്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. സിനിമയുടെ പുറകെയുള്ള ഓട്ടം കാരണം എനിക് എന്റെ മക്കളുടെ ഒപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. അവരോടൊപ്പമുള്ള ജീവിതം ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ അമ്മ സുചിത്ര മക്കളോടൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും മക്കള്‍ക്ക് അടുപ്പം സുചിയോട് ാണ് എന്നും മോഹന്‍ലാല്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

മകള്‍ വിസ്മയയ്ക്കും മകന്‍ പ്രണവിനും അവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്. അത് അനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടത്. മകന്‍ പ്രണവിന് ടീച്ചര്‍ ആകാനാണ് ആഗ്രഹമെന്ന് അയാള്‍ ഒരിക്കല്‍ തന്നോട് തുറന്ന് പറഞ്ഞിരുന്നു. അവന്‍ ആ മേഖല ഒരുപാട് ഇഷ്ടപെടുന്നു. റ്റുള്ളവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അവരെ പഠിപ്പിക്കാന്‍ വളരെ ഇഷ്ടമാണ്, ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക്, പഠിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്‍പര്യമെന്നാണ് അവന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞതെന്നും താരരാജാവ് വെളിപ്പെടുത്തുന്നു.

ALSO READ- സര്‍പ്രൈസായി അതിഥിയെത്തി മൃദുലയുടേയും യുവയുടേയും കുഞ്ഞിനെ കാണാന്‍! ആ നായകനെ കണ്ട് അമ്പരന്ന് പ്രേക്ഷകരും

അതൊരു നല്ലൊരു കാര്യമല്ലേ, കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, ഒപ്പം ബഹുമാനവും ഇഷ്ടവും. അതുപോലെ പ്രണവ് യാത്ര ചെയ്യുമ്പോലെ എനിക്കും ആ?ഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്നെനിക്ക് അതിന് കഴിഞ്ഞില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഞാനും ഇങ്ങനെ പോയേനെ. ഞാന്‍ ചെയ്യാന്‍ ആ?ഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങള്‍ അയാള് ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നു. സ്വതന്ത്രനായി നടക്കുന്നു, അതിന്റെ സന്തോഷമുണ്ട് എനിക്ക്. ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നു.

ഞാന്‍ ഒരു പ്രായത്തില്‍ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് ഇതൊക്കെ, സ്വപ്നം കണ്ടതാണ്. വേണമെങ്കില്‍ ഒരു മുപ്പത് വര്‍ഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

അത്േസയമം, മകന്‍ അപ്പുവിന് സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യം ഇല്ലായിരുന്നു. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് സിനിമയില്‍ എത്തിയത്. പക്ഷേ ഇപ്പോള്‍ മലയാളം പഠിക്കണമെന്നുണ്ട്. ബഷീറിന്റെ പുസ്തകങ്ങള്‍ വായിക്കുന്നു. ഇപ്പോള്‍ മലയാളം പഠിച്ചു കഴിഞ്ഞു. പ്രണവ് നല്ല രീതിയില്‍ എഴുതുന്ന ആള് കൂടിയാണ്. അതൊക്കെ കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നുണ്ടെന്നും മോഹന്‍ലാല്‍ തുറന്നു പറയുകയാണ്.

Advertisement