ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണ് . മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ 14ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഒടിയനാകാന്‍ വേണ്ടി മോഹന്‍ലാലിനെ കണ്ട കഥ പറയുകയാണ് സംവിധായകന്‍.
ശ്രീകുമാര്‍ മേനോനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേര്‍ന്നാണ് കഥ പറയാന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്.
കഥ കേട്ട് കൊണ്ടിരിക്കുമ്ബോള്‍ തന്നെ കാലുകളിലെയും കൈകളിലെയും ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്റെ ചെറിയ അനക്കങ്ങളില്‍ നിന്നും അദ്ദേഹം അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യനിലേക്ക് പരകായപ്രവേശം നടത്തിയതായി തനിക്ക് മനസിലായെന്നാണ് ശ്രീകുമാര്‍ പറയുന്നത്.
ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കി. മോഹന്‍ലാലിനെ അല്ല മറിച്ച് ഒടിയന്‍ മാണിക്യനെയാണ് ഞാന്‍ കണ്ടത്. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് തൊഴുതുവെന്ന് ശ്രീകുമാര്‍ പറയുന്നു.
ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു.
എന്നാല്‍, ശ്രീകുമാര്‍ മേനോന്റെ ഈ വാക്കുകള്‍ കുറച്ച് അമിത ആത്മവിശ്വാസമല്ലേ എന്നും ഒരു കൂട്ടര്‍ ചോദിക്കുന്നുണ്ട്. ഒടിയന്റെ വരവിനായി കാത്തിരിക്കുന്നു എന്നത് നേര്, പക്ഷേ അതിനായി ഇങ്ങനെ തള്ളി മറിക്കണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.