മോഹന്‍ലാല്‍ ആകാന്‍ ടൊവീനോ; തിരക്കഥ എം ടി!

15

രണ്ടാമൂഴം സിനിമയാകുമോ ഇല്ലയോ എന്ന ചര്‍ച്ചകളിലാണല്ലോ മലയാള സിനിമാലോകം. കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന എംടിയെ മറികടന്ന് ശ്രീകുമാര്‍ മേനോന് ആ കഥ സിനിമയാക്കാന്‍ കഴിയില്ല.

തിരക്കഥ തിരികെ ലഭിക്കണം എന്ന സമീപനത്തിന് ഒരയവും വരുത്താന്‍ എം ടി തയ്യാറുമല്ല.

Advertisements

അതേസമയം, മറ്റൊരു സിനിമയുടെ തിരക്കഥ രചനയിലാണ് എം ടി എന്നാണ് അറിയാന്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് എം ടി തന്നെ എഴുതിയ ‘ഉയരങ്ങളില്‍’ എന്ന മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്യുകയാണ്.

അതിന്‍റെ തിരക്കഥ ചില മാറ്റങ്ങളൊക്കെ വരുത്തുന്ന തിരക്കിലാണത്രേ എം ടി.

‘ഉയരങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോമോന്‍ ആണ്. മോഹന്‍ലാല്‍ അനശ്വരമാക്കിയ ജയരാജന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ടൊവീനോ തോമസ് അവതരിപ്പിക്കും.

സംയുക്ത മേനോന്‍ ആയിരിക്കും നായിക. 1984ല്‍ ഐ വി ശശി സംവിധാനം ചെയ്ത ത്രില്ലറാണ് ഉയരങ്ങളില്‍.

മോഹന്‍ലാലും നെടുമുടി വേണുവും റഹ്‌മാനും ആയിരുന്നു പ്രധാന വേഷങ്ങളില്‍. ജയരാജന്‍ എന്ന നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമാക്കിയിരുന്നു.

Advertisement