മലയാളികളുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരു ഭരതന്‍ ചിത്രമാണ് താഴ്വാരം. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ വ്യത്യസ്തമായ ആവിഷ്കാര ശൈലിയിലൂടെ തന്റേതായ ഇടം നേടിയ സംവിധായകന്‍ ഭരതനും എം ടി വാസുദേവന്‍ നായരും ഒന്നിച്ച ചിത്രമാണ് താഴ്‌വാരം.
രണ്ട് പഴയകാല സുഹൃത്തുക്കള്‍ക്കിടയിലെ പ്രതികാരമാണ് ചിത്രത്തിന്‍റെ പ്രമേയം. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടാന്‍ നേടിയ നടനാണ് അതിലെ വില്ലന്‍ വേഷത്തില്‍ എത്തിയ സലീം ഘൗസ്.
നാടക നടനും ആയോധനകലാ വിദഗ്ദ്ധനുമായ സലീം ഘൗസ് തമിഴ്, ഹിന്ദി സിനിമകളില്‍ ആണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഈ നടനെ മലയാളത്തില്‍ പിന്നെ കണ്ടത് ഉടയോന്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തില്‍ മാത്രമാണ്. രാജുവെന്ന വില്ലനായി താഴ്വാരത്തില്‍ തിളങ്ങിയ ഈ നടന്‍ ഇപ്പോള്‍ എവിടെയാണ്?
സിനിമകളില്‍ നിരവധി അവസരങ്ങള്‍ തന്നെ തേടി വരുന്നുണ്ടെങ്കിലും നാടകം വിട്ടൊരു തീരുമാനമില്ലെന്നു ഉറപ്പിച്ചു പറയുന്ന നടനാണ് സലിം. തനിക്ക് കിട്ടുന്ന 10 ചിത്രങ്ങളില്‍ ഒന്ന് മാത്രമേ താന്‍ സ്വീകരിക്കുവെന്നും തന്റെ ജീവിത ചിലവുകള്‍ ബുദ്ധിമുട്ടില്ലാതെ കടന്ന് പോകാനുള്ള കാശ് നേടാന്‍ മാത്രമാണ് ഇതെന്നും നടന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. ‘അധികം ആര്‍ഭാടങ്ങളില്‍ ഒന്നും വിശ്വസിക്കാത്ത വെറും സാധാരണക്കാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍’ അദ്ദേഹം പറയുന്നു.
അടുത്തിടെ വിജയിയുടെ വേട്ടൈക്കാരന്‍ എന്ന സിനിമയിലും മോഹന്‍ലാലിന്റെ തന്നെ ഉടയോനിലും
അദ്ദേഹം അഭിനയിച്ചിരുന്നു.