ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്താന്‍ തനിക്കാവില്ല; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

26

താൻ വിചാരിച്ചാൽ ഫാൻസുകാരെ നിലയ്ക്ക് നിർത്താനാകില്ലെന്ന് തുറന്നുപറഞ്ഞ് മോഹൻലാൽ. സ്വകാര്യ ചാനലിന്റെ ലൂസിഫർ രാജ് എന്ന പരിപാടിയിലാണ് മോഹൻലാലിന്റെ തുറന്നുപറച്ചിൽ.

Advertisements

വില്ലൻ സിനിമ ഇറങ്ങിയ സമയത്ത് ആരാധകരെ മോഹൻലാലും മമ്മൂട്ടിയും നിലയ്ക്ക് നിർത്തണമെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം. എനിക്ക് മറ്റൊരാളുടെ തലയിൽ കയറിയിരുന്ന് ചിന്തിക്കാൻ സാധിക്കില്ല.

എന്നെ ഇഷ്ടപ്പെടണമെന്നും പറയാൻ പറ്റില്ല, ഇഷ്ടപ്പെടരുതെന്നും പറയാൻ പറ്റില്ല. ഫാൻസിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് നിർബന്ധമില്ല. സിനിമ വിജയിക്കണമെങ്കിൽ വേറെ ഒരുപാട് കാര്യങ്ങൾ കൂടി ചേരണം.

അത്തരം ചേരുവകളെല്ലാമുള്ള സിനിമയാണ് ലൂസിഫർ എന്നാണ് വിശ്വാസം. മോഹൻലാൽ എന്ന നടനിൽ നിന്നും ആരാധകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട്.- മോഹൻലാൽ പറഞ്ഞു.

Advertisement