കുറച്ചുകാലമായി സോഷ്യല്‍മീഡിയയില്‍ കണ്ടുവരുന്ന ഒരു രീതിയാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ടുള്ള ആരാധകരുടെ പോസ്റ്റ്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താന്‍ ഭക്ഷണം കഴിക്കൂ, പഠിക്കൂ, ഡാന്‍സ് കളിക്കൂ എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.
പലരുടെയും പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട താരങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിട്ടുണ്ട്. ആരാധകരെ രസിപ്പിക്കുന്ന രീതിയിലുള്ള കമന്റുകളാണ് പല താരങ്ങളും നല്‍കിയത്. അത്തരത്തില്‍ ഒരു ആരാധകന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍.
താന്‍ ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ഈ വീഡിയോക്ക് ലാലേട്ടന്‍ കമന്റിടണം എന്ന് പറഞ്ഞ് ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോക്ക് താഴെയായിരുന്നു കമന്റുമായി ലാലേട്ടനെത്തിയത്. വളരെ രസകരമായ കമന്റാണ് ലാലേട്ടന്‍ കുറിച്ചത്.
കഴിക്കൂ മോനേ, കുറച്ച് ഫ്രണ്ട്‌സിനും കൊടുക്കൂ എന്നായിരുന്നു ആരോമലിന്റെ വീഡിയോക്ക് താഴെ ലാലേട്ടന്‍ കുറിച്ചത്. സംഭവം ആദ്യം ഫേക്കാണെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ പിന്നീടാണ് ലാലേട്ടന്‍ തന്നെയാണ് കമന്റിട്ടതെന്ന് തിരിച്ചറിഞ്ഞത്.
Also Read:പൊള്ളിയ പാടുകള്‍ തുറന്നുകാട്ടി റാംപില്‍ ചുവടുവെച്ച് സാറ അലിഖാന്‍, കൈയ്യടിച്ച് ആരാധകര്‍
ഇതോടെ വീഡിയോ വൈറലായിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍. നിലവില്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.