വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ പാട്ടുകളും ഏറെ പ്രത്യേകത ഉള്ളതാണെന്നാണ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്.
നാടന്‍ ശൈലിയിലുള്ള ഗാനങ്ങളാണ് ചിത്രത്തില്‍ ഏറെയും ഉള്ളത്. റഫീഖ് അഹമ്മദാണ് ഗാനരചന നിര്‍വഹിച്ചിട്ടുള്ളത്. ഇതിനകം പുറത്തെത്തിയ ഒരു ഗാനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഒടിയനില്‍ ഒരു പാട്ട് മോഹന്‍ലാലും പാടുന്നുണ്ട്. നാടന്‍ ശൈലിയിലുള്ള രസകരമായ ഗാനമാണിത്.
ശങ്കര്‍ മഹാദദേവന്‍, എംജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയവരും ചിത്രത്തിനായി പാടിയിരിക്കുന്നു.
സാം സി എസാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ഒടിയന്‍ മാണിക്യന്റെ 30 വയസു മുതല്‍ 65 വയസു വരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.
മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.ആന്റണി പെരുമ്ബാവൂരിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.