രജനീകാന്ത് ചിത്രം ജയിലറിന്റെ ആഘോഷം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം സിനിമയെ കുറിച്ചുള്ള ചര്‍ച്ച തുടരുന്നു. ചിത്രം ഹിറ്റായി എന്നതില്‍ സംശയമില്ല. മോഹന്‍ലാല്‍ കൂടി സിനിമയുടെ ഭാഗമായതോടെയാണ് മലയാളികള്‍ ഇരുകൈയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്.
‘മാത്യൂ’ എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോകളിലടക്കം മോഹന്‍ലാലിന്റെ സ്‌റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ച ജിഷാദ് ഷംസുദ്ദീനാണ് ‘ജയിലറിനാ’യും നടനെ ഒരുക്കിയത്.
എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍ പോലെയാണ് വേണ്ടത് എന്ന് നേരത്തെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നുവെന്ന് ജിഷാദ് ഷംസൂദ്ദീന്‍ പറഞ്ഞിരുന്നു. സ്‌റ്റൈലിഷായിട്ടായിരുന്നു ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്ത് ജയലറിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
നെല്‍സണാണ് രജനികാന്ത് ചിത്രത്തിന്റെ സംവിധാനം. രജനികാന്ത് നായകനായ ചിത്രത്തില്‍ അതിഥി കഥാപാത്രങ്ങളായി മോഹന്‍ലാലിനൊപ്പം ശിവ രാജ്കുമാറും അടക്കമുള്ള പ്രമുഖരും എത്തിയതോടെ സിനിമ ആഘോഷമാക്കിയിരിക്കുകയാണ്. ഇവര്‍ക്കൊക്കെ മികച്ച സ്‌ക്രീന്‍ സ്‌പേസും ചിത്രത്തില്‍ ലഭിച്ചിരുന്നു. രാജ്യത്തിനു പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രം നേടുന്നത്.