വലിയ ക്യാൻവാസിൽ പ്ലാൻ ചെയ്ത ആ സിനിമ ഉപേക്ഷിച്ച് മോഹൻലാൽ തിരഞ്ഞെടുത്തത് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ട ഒരു ചിത്രം; ആ കഥ ഇങ്ങനെ

184

വേണു നാഗവള്ളിയുടെ കഥയ്ക്ക് രാജീവ് രഘുനാഥ് ഒരുക്കിയ ക്ലാസിക് ചിത്രമാണ് അഹം. മോഹൻലാൽ എന്ന നടന്റെ അഭിനയ മിവിനെ തുറന്നുകാട്ടിയ ചിത്രങ്ങളിലൊന്നാണ് അഹം. കഥാപാത്രത്തിന്റെ വിവിധതലങ്ങൾ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ആരാധകർ എപ്പോഴും വാഴ്ത്തി പറയാറുള്ള മോഹൻലാലിന്റെ പകർന്നാട്ടത്തിന്റെ മികച്ച ഉദാഹരണമാണ് ഈ സിനിമ.

അതേസമയം, ഈ ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത് മറ്റൊരു വലിയ ചിത്രം ഉപേക്ഷിച്ചിട്ടായിരുന്നു. മറ്റൊരു ചിത്രത്തിന്റെ കഥ വേണ്ടെന്നുവെച്ചാണ് അഹം എന്ന കഥ തിരഞ്ഞെടുത്തത് എന്ന യാഥാർഥ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Advertisements

മോഹൻലാലിനെ വേണു നാഗവള്ളി ഒരു കഥ കേൾപ്പിച്ചു. സിബി മലയിൽ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ ലൊക്കേനിൽ ഇരുന്നായിരുന്നു ഈ കഥ താരം കേട്ടത്.

ALSO READ- ‘എനിക്ക് പറ്റാത്ത സിനിമകൾ ചെയ്യാതിരിക്കാനുള്ള ചോയ്‌സ് ഉണ്ട്’; ചില സിനിമകൾ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി: നിഖില വിമൽ

വിഷ്ണുവിന്റെ നഗരമെന്ന നോവലായിരുന്നു സിനിമയുടെ കഥയായി വേണു നാഗവള്ളി തെരഞ്ഞെടുത്തിരുന്നത്. സംവിധായകൻ രാജീവ് നാഥ് വലിയ ക്യാൻവാസിൽ പദ്ധതിയിട്ട ഒരു സിനിമയായിരുന്നു വേണു നാഗവള്ളി മോഹൻലാലിനെ കേൾപ്പിച്ച ആ കഥ.

എന്നാൽ ഇത് ചെയ്യാൻ താൽപര്യമില്ലെന്നും ഇത് താൻ ഒരുപാട് ചെയ്തതു പോലെ ഫീൽ ചെയ്യുന്നുവെന്നും മോഹൻലാൽ വേണു നാഗവള്ളിയോട് പറയുകയായിരുന്നുു. നടനെന്ന നിലയിൽ പെർഫോം ചെയ്യാനുള്ള കഥ ചേട്ടൻ എഴുതിയാൽ നമുക്ക് ചെയ്യാം എന്നായിരുന്നു മോഹൻലാലിന്റെ പക്ഷം.

ALSO READ-ഇതുവരെ മകളെ കാണണം എന്ന് പറഞ്ഞ് മെസ്സേജ് അയച്ചിട്ടില്ല, പറയുന്നത് കള്ളം; ഒടുവില്‍ തെളിവ് സഹിതം രംഗത്തെത്തി അമൃത സുരേഷ്

തുടർന്ന് വേണു നാഗവള്ളി എഴുതിയ തിരക്കഥയായിരുന്നു അഹത്തിന്റേത്. 1992ൽ പുറത്തിറങ്ങിയ ആ ചിത്രം സംവിധാനം ചെയ്തതും രാജീവ് നാഥായിരുന്നു. എന്നാൽ ഈ സിനിമ ബോക്‌സ് ഓഫീസിൽ ഹിറ്റായില്ലെങ്കിലും നിരൂപക പ്രശംസയേറെ ലഭിച്ചു. മോഹൻലാൽ എന്ന നടന്റെ മികച്ചൊരു ചിത്രമായി അഹം ചരിത്രത്താളിൽ രേഖപ്പെടുത്തു.

മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശിയായിരുന്നു. ഈ ചിത്രത്തിന്റെ കഥ രാജീവ് നാഥിന്റേത് തന്നെയായിരുന്നു. ഛായാഗ്രാഹണം സന്തോഷ് ശിവനായിരുന്നു. അഹത്തിനായി രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ വൻ ഹിറ്റുമായി തീർന്നു.

Advertisement