ഇപ്പോഴിതാ ബറോസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ സംവിധായകനാകുകയാണ്.
എന്നാൽ മോഹൻലാൽ കഥ എഴുതി അഭിനയിച്ച ഒരു ചിത്രമുണ്ട്. അതിനു എന്ത് സംഭവിച്ചു? മോഹൻലാൽ കഥ എഴുതിയ ചിത്രമാണ് സ്വപ്നമാളിക.
Advertisements
കരിമ്പിൽ ഫിലിംസ് ആണ് സിനിമ നിർമ്മിച്ചത്. കെഎ ദേവരാജനാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
മോഹൻലാൽ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായി ആരംഭിച്ച സ്വപ്നമാളിക എന്ന പ്രൊജക്റ്റ് ഇതുവരെയും പ്രദർശനത്തിനു എത്തിയിട്ടില്ല.
ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ചില സാങ്കേതിക കുരുക്കിൽപ്പെട്ടുകിടക്കുകയാണ്
മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ജയ് കിഷൻ സംഗീതം നൽകിയ ഗാനങ്ങൾ യേശുദാസ്, ജി വേണുഗോപാൽ, ചിത്ര എന്നിവർ ആലപിച്ചിരുന്നു.
Advertisement