സന്തോഷ് ശിവനും മോഹന്‍ലാലുമൊന്നിക്കുന്നു; ‘കലിയുഗ’വുമായി ഗോകുലം മൂവീസ്

19

ഇരുവറും, കാലാപാനിയും , പവിത്രവും തുടങ്ങി ഒട്ടേറെ മോഹന്‍ലാല്‍ ക്ലാസിക്കുകള്‍ നമ്മള്‍ കണ്ടത് സന്തോഷ് ശിവന്‍ എന്ന മാസ്റ്റര്‍ സിനിമാട്ടോഗ്രാഫറുടെ കഴിവിലൂടെയാണ് എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ചെയ്യാന്‍ സന്തോഷ് ശിവന് ഇതുവരെ സാധിച്ചിരുന്നില്ല.

Advertisements

പുതിയ റിപ്പോര്‍ട്ടുകള്‍ സത്യം ആണെങ്കില്‍ മോഹന്‍ലാല്‍- സന്തോഷ് ശിവന്‍ ടീം ഒരു ചിത്രത്തിനായി ഒന്നിക്കാന്‍ പോവുകയാണ്.

കലിയുഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.

ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ ആണ് നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ആയുള്ള അനൗണ്‍സ്മെന്റ് വന്നിട്ടില്ല.

നിലവില്‍ കാളിദാസ് ജയറാം- മഞ്ജു വാര്യര്‍ ടീമിനെ വെച്ച് ജാക്ക് ആന്‍ഡ് ജില്‍ എന്ന ഒരു മലയാള ചിത്രം ചെയ്യുകയാണ് സന്തോഷ് ശിവന്‍.

അതുപോലെ എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ക്യാമറാമാനും സന്തോഷ് ശിവന്‍ ആയിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisement