ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ ആക്ഷന്‍ സീക്വന്‍സുമായി വൃഷഭ, ലാലേട്ടന്‍ ആരാധകരില്‍ ആവേശമുണര്‍ത്തുന്ന വാക്കുകളുമായി സംവിധായകന്‍

883

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ഇതിനോടകം ഒത്തിരി ചിത്രങ്ങള്‍ തന്റെ അഭിനയമികവുകൊണ്ട് ഹിറ്റാക്കി മാറ്റിയ ലാലേട്ടന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

വര്‍ഷങ്ങളോളമായി മലയാള സിനിമ അടക്കി ഭരിക്കുന്ന മോഹന്‍ലാലിന് ഇന്നും കൈനിറയെ ചിത്രങ്ങളാണുള്ളത്. അണിയറയില്‍ അദ്ദേഹത്തിന്റെ ഒരുപിടി നല്ല ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Also Read: ഇത് സൗന്ദര്യ തന്നെയല്ലേ, അകാലത്തില്‍ വിടവാങ്ങിയ നടി സൗന്ദര്യയുടെ മുഖസാദൃശ്യവുമായി യുവതി, വൈറലായി വീഡിയോ

ഈ കൂട്ടത്തിലുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭയില്‍ റോഷനും മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ നന്ദകിഷോര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വൃഷഭ. ഈ ചിത്രത്തിന് വേണ്ടി ഇരുവരും വലിയ ആക്ഷന്‍ സീക്വന്‍സുകളിലൊന്ന് നടത്തിയെടുക്കുകയും ചെയ്തുവെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മൈസൂരില്‍ സമാപിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

Also Read: അന്ന് ചേച്ചി സുന്ദരിയായിരുന്നു, രജനി സാര്‍ വരെ കാര്‍ നിര്‍ത്തി ലിഫ്റ്റ് വേണോയെന്ന് ചോദിച്ചിട്ടുണ്ട്, കമല്‍ഹാസന്റെ മോളാണെന്ന് പറഞ്ഞായിരുന്നു രക്ഷപ്പെട്ടത്, തുറന്നുപറഞ്ഞ് സുഹാസിനി

ആദ്യ ഷെഡ്യൂളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേടാന്‍ സാധിച്ചു. അതില്‍ സന്തോഷമുണ്ടെന്നും രാവും പകലും കഠിനാധ്വാനം ചെയ്ത മുഴുവന്‍ പ്രൊഡക്ഷന്‍ ടീമിനും നന്ദിയെന്നും നന്ദകിഷോര്‍ പറയുന്നു. അതേസമയം വൃഷഭയപുടെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ച് കഴിഞ്ഞു.

ദസറ നാളിലാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ചിത്രം മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ റിലീസിനെത്തും. ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും നല്ലൊരു ദൃശ്യാനുഭവമായിരിക്കും വൃഷഭ.

Advertisement