മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2022ല്‍ ആയിരുന്നു ചിത്രം പ്രഖ്യാപിച്ചത്.
വൃഷഭയുടെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ ലണ്ടനില്‍ ആരംഭിക്കുമെന്നാണ് വിവരം. നന്ദകിഷോറാണ് ചിത്രം സംവിധാനം ചെയ്യന്നത്. എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസിനൊപ്പം എവിഎസ് സ്റ്റുഡിയോസും കണക്ട് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രമുഖ ഗായിക സഹ്‌റ എസ് ഖാനും എത്തുന്നുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എത്തുമെന്നാണ് വാര്‍ത്തകള്‍.
ഒത്തിരി ആരാധകരുള്ള ഗായികയാണ് സഹ്‌റ. ഒത്തിരി ഗാനങ്ങള്‍ സഹ്‌റ പാടി ഹിറ്റാക്കിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ 2 2022 ല്‍ പുറത്തിറങ്ങിയ ജഗ് ജഗ് ജീയോ തുടങ്ങിയ ചിത്രങ്ങളില്‍ താരം പാടിയിട്ടുണ്ട്.
അതേസമയം, വൃഷഭ ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നത്. ചിത്രത്തിന്റെ ഓരോ വിവരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.