താരരാജാവ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് നേര്. ദൃശ്യം, ട്വല്ത്ത്മാന്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പ്രമുഖ സംവിധായകന് ജിത്തുജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന പടം കൂടിയാണിത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. ഇതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.
വക്കീല്‍ വേഷത്തിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്ന സംശയമുണര്‍ത്തുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. നിയമപുസ്തകങ്ങള്‍ക്ക് നടുവില്‍ കണ്ണടയും ധരിച്ച് ഇരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാനാവുക.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ” നേരിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നും തങ്ങള്‍ ഈ സ്റ്റോറി ജീവസുറ്റതാക്കുന്നതിനാല് കൂടുതല്‍ സ്നീക്ക് പീക്കുകള്ക്കും അപ്ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുക എന്നും മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
നേരിന്റെ ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത് നീതി തേടുന്നു എന്നാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫും ശാന്തി മായദേവിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്.