രണ്ടാമൂഴം നടക്കുമോ; വിവാദങ്ങള്‍ക്കിടെ ആദ്യമായി ലാലേട്ടന്‍ പ്രതികരിക്കുന്നു

34

രചയിതാവ് എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരികെ ചോദിച്ച് സമീപിച്ചതിനെ തുടര്‍ന്ന് രണ്ടാമൂഴത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളാണ് തകര്‍ന്നത്. സിനിമ നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിനിടയില്‍ രണ്ടാമൂഴത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മോഹന്‍ലാല്‍.

Advertisements

ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്. ഞങ്ങള്‍ ഇപ്പോഴും ചിത്രത്തിനായി ശ്രമിക്കുകയാണ്. അപ്പോളാണ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതൊക്കെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം സംഭവിക്കട്ടെ .. മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ വൈകിയതിനാല്‍ തിരക്കഥ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സംവിധായകനെതിരെ എംടി വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന ഹര്‍ജി കോടതി തള്ളി.

മധ്യസ്ഥന്‍ മുഖേന കേസ് തീര്‍പ്പാക്കണമെന്ന ആവശ്യപ്പെട്ട് എതിര്‍കക്ഷിയായ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയാണ് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി തള്ളിയത്.

സിനിമ നിര്‍മ്മിക്കാനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കരാര്‍ നില നില്‍ക്കാത്തതിനാല്‍ മധ്യസ്ഥ ശ്രമത്തിന്റ പ്രശ്‌നമുദിക്കുന്നില്ലെന്ന എം.ടിയുടെ വാദം ശരിവെച്ചാണ് നടപടി.

കേസ് വീണ്ടും ഡിസംബര്‍ ഏഴിന് പരിഗണിക്കും. വി.എ. ശ്രീകുമാര്‍ മേനോന്‍, അദ്ദേഹം മാനേജിങ് ഡയറക്ടറായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് എം.ടിയുടെ കേസ്

Advertisement