മാഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി ലാലേട്ടന്‍

27

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.

Advertisements

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. മോഹന്‍ലാലിന് പുറമേ മലയാളി സംഗീതജ്ഞനായ കെ ജി ജയനും പത്മപുരസ്‌കാരം ഏറ്റുവാങ്ങി.

112 പേര്‍ക്കാണ് ഇത്തവണ പത്മാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 56 പേര്‍ക്കാണ് ഇന്ന് പത്മപുരസ്‌കാരം വിതരണം ചെയ്തത്.

പുരസ്‌കാര വിതരണ ചടങ്ങില്‍ അഞ്ചാമനായാണ് മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മോഹന്‍ലാലിന് പുറമേ കരിയാ മുണ്ഡാ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളും പ്രഭുദേവ, ഡോ.മാമന്‍ ചാണ്ടി എന്നിവരും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Advertisement