തിരുപ്പതി തിരുമാല ക്ഷേത്രദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു നടന്‍ ക്ഷേത്രത്തില്‍ എത്തിയത്. അതേസമയം മോഹന്‍ലാലിന്റെ കരിയറിലെ 360 മത്തെ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ ക്ഷേത്ര ദര്‍ശനം. ഇതിനുശേഷം തെലുങ്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു നടന്‍.
സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈകാതെ അതേപ്പറ്റിയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. അതേസമയം ലാല്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
അതേസമയം, തെലുങ്കില്‍ കണ്ണപ്പ എന്ന ചിത്രം മോഹന്‍ലാലിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നടനൊപ്പം പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇരുവരും അതിഥി താരങ്ങളായി ആണ് എത്തുന്നത്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകന്‍.
പ്രഭാസ് ശിവഭഗവാനായി എത്തുന്ന ചിത്രത്തില്‍ നയന്‍താര പാര്‍വ്വതീദേവിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം എന്താണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.