മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ചെയ്യുന്ന സിനിമ തിയേറ്റര്‍ കാണില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സസ്പെന്‍സിനൊടുവില്‍ ചിത്രം എങ്ങനെയാണ് പ്രേക്ഷകരിലേക്കെത്തുന്നതെന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
വെബ് റിലീസാണ് ചിത്രത്തിന് ഉദ്ദേശിക്കുന്നത്. 45 ദിവസമാണ് ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. നെറ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത.
തമിഴിലും ഹിന്ദിയിലും വെബ് റിലീസ് തരംഗമായി മാറുകയാണ്. വരും ദിവസങ്ങളില്‍ സിനിമകളുടെ തിയേറ്റര്‍ റിലീസ് കാണുമോ എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. നടന്‍ മാധവന്റെ വെബ് സിനിമ അടുത്തിടെ ഏറെ പ്രചാരം നേടിയിരുന്നു. മലയാളത്തില്‍ ഇത് കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. വെബ് റീലീസ് ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കാണണമെങ്കില്‍ ഓണ്‍ലൈന്‍ വഴി പണമടയ്‌ക്കേമ്ടിവരും