മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
റഷ്യ, മുംബൈ, ലക്ഷദ്വീപ്, തിരുവനന്തപുരം, ലക്ഷദ്വീപ്, കൊച്ചി എന്നീ ലൊക്കേഷനുകളിലായി പൂര്‍ത്തിയാക്കിയ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് 40 കോടിയിലേറേ ചെലവിടലുണ്ട് എന്നാണ് പുതിയ വിവരം.
വൈഡ് റിലീസിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്ത ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍ ലൂസിഫറിനും മാമാങ്കത്തിനും ഇളവ് നല്‍കിയത് ഈ ഉയര്‍ന്ന ബജറ്റ് കണക്കിലെടുത്താണ്.
മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ഒടിയനേക്കാള്‍ ഉയര്‍ന്ന ബജറ്റാണ് ലൂസിഫറിനെന്നും നിര്‍മാതാക്കളോട് അടുത്ത ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ബജറ്റ് ഉയര്‍ത്തിക്കാണിച്ചുള്ള പ്രചാരണം ഒഴിവാക്കാനാണ് നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നത്. പ്രചാരണത്തിനുള്‍പ്പടെയായി 50 കോടിയിലേറേ രൂപയുടെ ചെലവിടല്‍ ഒടിയന് ഉണ്ടായെന്നാണ് സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.