മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ചൈനയിലേക്ക്. ഓണം റിലീസായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗിനായി ജൂലായ് ഒന്നിന് ചൈനയിലേക്ക് പറക്കുന്ന മോഹന്‍ലാല്‍ പതിനൊന്നിന് തിരിച്ചെത്തും.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച് നവാഗതരായ ജിബിയും ജോജുവും രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് ഇപ്പോള്‍ എറണാകുളത്തും ആലപ്പുഴയിലുമായി പുരോഗമിക്കുകയാണ്.
ചൈന ഷെഡ്യൂളിന് ശേഷം ജൂലായ് 12, 13, 14 തീയതികളില്‍ എറണാകുളത്ത് ഇട്ടിമാണിയുടെ ചിത്രീകരണമുണ്ട്. പതിനാലിന് ചിത്രം പായ്ക്കപ്പാകും.
പതിനൊന്നിന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന സിദ്ദിഖിന്റെ ബിഗ് ബ്രദറില്‍ മോഹന്‍ലാല്‍ പതിനാറാം തീയതി ജോയിന്‍ ചെയ്യും.
ഒറ്റ ദിവസം അഭിനയിച്ച ശേഷം മോഹന്‍ലാല്‍ തമിഴ് ചിത്രമായ കാപ്പാന്റെയും മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെയും ഡബ്ബിംഗ് പൂര്‍ത്തിയാക്കും.
പതിനേഴിന് കര്‍ക്കടകം തുടങ്ങുന്നതിനാലാണ് പതിനാറാം തീയതി ഒരു ദിവസം ബിഗ് ബ്രദറില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്.
കാപ്പാന്റെയും മരയ്ക്കാറിന്റെയും ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ വീണ്ടും ബിഗ് ബ്രദറില്‍ അഭിനയിച്ച് തുടങ്ങും.