മോഹൻലാലിനെ കളിയാക്കി കാർട്ടൂൺ: പെൻസിലാശാനെതിരെ പൊങ്കാലയുമായി ആരാധകർ

24

പ്രേക്ഷകർ നെഞ്ചേറ്റിയ മലയാളത്തിന്റെ മഹാനടനാണ് താരരാജാവാണ് മോഹൻലാൽ. നടന്റെ നടനവിസ്മയം മലയാളം സിനിമ ഇൻഡസ്ട്രി നിരവധി തവണ കണ്ടതാണ്.

ആക്ഷൻ, കോമഡി, സംഗീതം എന്നീ മേഖലയിൽ എല്ലാം ലാലിന്റെ പ്രാവീണ്യം ആരാധകർ ആസ്വദിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള മോഹൻലാലിനെക്കുറിച്ച് എന്തെങ്കിലും എഴുതുമ്പോൾ സൂക്ഷിച്ച് വേണം.

Advertisements

പ്രത്യേകിച്ച് വിമർശനമാണെങ്കിൽ. അല്ലെങ്കിൽ ഫാൻസ് പ്രശ്‌നമുണ്ടാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഇപ്പോഴിതാ അങ്ങനെയൊന്ന് സോഷ്യൽമീഡിയയിൽ നടക്കുകയാണ്. നടൻ മോഹൻലാലിനെ കളിയാക്കി കാർട്ടൂൺ വരച്ചതാണ് പ്രശ്‌നം.

കാർട്ടൂൺ വരച്ച കാർട്ടൂണിസ്റ്റ് വിഷ്ണു മാധവ് അധവാ പെൻസിലാശാനെതിരെയാണ് സോഷ്യൽ മീഡിയകളിൽ പൊങ്കാല നടക്കുന്നത്.

ചെരിഞ്ഞ തോളുമായി ആളുകളുടെ ആരവങ്ങൾക്കിടയിൽ നിൽക്കുന്ന മോഹൻലാലിനെ താരമായും പുറകിലായി നിലത്ത് മാറാല പിടിച്ച് കിടക്കുന്ന താരത്തെ നടനുമായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്.

താരത്തെ ഇപ്പോഴത്തെ സ്റ്റാർഡത്തെ കളിയാക്കിയാണ് കാർട്ടുൺ വരച്ചിരിക്കുന്നത്. ആരേലും കൊണ്ടൊന്നു തുടച്ചെങ്കിലും വെക്കാം ലാലേട്ടാ, ക്ലാവ് പിടിച്ചു പോയാലോ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.

Advertisement