കേരളത്തിലെ മാധ്യമങ്ങള്‍ നിറയെ കഴിഞ്ഞ ദിവസങ്ങളായി ചര്‍ച്ച മോഹന്‍ലാലിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ്. അദ്ദേഹം ബിജംപി സ്ഥാനാര്‍ത്ഥിയാകുമെന്നും തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
മോഹന്‍ലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ തുടങ്ങിയ സന്നദ്ധ സംഘടന വിശ്വശാന്തി ഫൗണ്ടേഷന്റെ കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍ തുടങ്ങിയ എല്ലാം കണക്ക് കൂട്ടി ഇന്ത്യയിലെ പ്രമുഖ ദൃശ്യ മാധ്യമങ്ങള്‍ അടക്കം മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നു എന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ എതിര്‍ സ്ഥാനാര്‍ഥിയായി ബിജെപി ചീട്ടില്‍ മോഹന്‍ലാല്‍ എന്നും ആയിരുന്നു വാര്‍ത്തകള്‍.
എന്തായാലും മോഹന്‍ലാലിനെ രാഷ്ട്രീയക്കാരന്‍ ആയി കാണാന്‍ ഉള്ള മാധ്യമ പ്രവര്‍ത്തകരുടെയും ആരാധകരുടേയും ആഗ്രഹം സാധ്യമാക്കാന്‍ തന്നെയാണ് മോഹന്‍ലാലിന്റെ തീരുമാനം. പക്ഷേ സിനിമയില്‍ ആണെന്നുമാത്രം.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറില്‍ മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ആണ് എത്തുന്നത്. കൂടാതെ സൂര്യയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവ് ആയി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പും രാഷ്ട്രീയ കഥാപാത്രങ്ങള്‍ ചെയ്ത് മോഹന്‍ലാല്‍ വിജയപ്പിച്ചിട്ടുണ്ട്. ഭൂമിയിലെ രാജാക്കന്‍മാര്‍, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, ചതുരംഗം എന്നീ സിനിമകളില്‍ മോഹന്‍ലാലിന്റെ ശക്തമായ രാഷ്ട്രീയ വേഷങ്ങള്‍ കേരളം കണ്ടിരുന്നു.