ഇനി ലക്ഷ്യം വിജയം മാത്രം, രണ്ടും കല്‍പ്പിച്ച് മോഹന്‍ലാല്‍, വരാനിരിക്കുന്നത് ക്ലാസ് സംവിധായകന്റെ കൂടെയുള്ള സിനിമ, ആകാംഷയുടെ കൊടുമുടിയില്‍ ആരാധകര്‍

153

മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ഇതിനോടകം നൂറുകണക്കിന് സിനിമകളിലാണ് അഭിനയിച്ചത്. അതില്‍ പലതും വമ്പന്‍ ഹിറ്റുകളായിരുന്നു. ഇന്നും സിനിമയില്‍ സജീവമാണ് താരം.

Advertisements

ഒത്തിരി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലാലേട്ടന്റെ സിനിമാലിസ്റ്റിലെ എക്കാലത്തെയും മികച്ച മൂന്ന് ചിത്രങ്ങളാണ് തന്മാത്രയും ഭ്രമരവും പ്രണയവും. സംവിധായകന്‍ ബ്ലസ്സിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കിയത്.

Also Read:ഞാന്‍ മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ സ്‌നേഹം, ഇനി ഞാന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, നൂറുശതമാനം ഉറപ്പ്, ജയറാം പറയുന്നു

മലയാള സിനിമയിലെ നടന്‍ എന്ന നിലയില്‍ ഈ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അടയാളപ്പെട്ടിരുന്നു. ഇപ്പോഴിതാ ബ്ലസ്സിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു ചിത്രം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നിര്‍മ്മാതാവ് പികെ സജീവ് ഒരു അഭിമുഖത്തിലാണ് ഇതേപ്പറ്റി സൂചനകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ബ്ലെസി മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Also Read:ഞാനും സുരേഷ് ഗോപിയും ബിജെപിയില്‍ വന്നത് ഒരേ ദിവസം, അദ്ദേഹം എത്ര മുന്നോട്ട് പോയി, പാര്‍ട്ടിക്ക് എന്നോടുള്ള സമീപനം വേറെ, തുറന്ന് പറഞ്ഞ് കൊല്ലം തുളസി

അടുത്തിടെ മോഹന്‍ലാല്‍ നായകനായി എത്തിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ നേരം എന്ന ചിത്രത്തിലൂടെ ഇതിനെയെല്ലാം മറികടന്ന് വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. മികച്ച അഭിപ്രായം നേടി ഇന്നും തിയ്യേറ്ററുകളില്‍ ഒാടിക്കൊണ്ടിരിക്കുകയാണ് ചിത്രം.

ഇനി മോഹന്‍ലാല്‍ താരഭാരങ്ങള്‍ക്കപ്പുറം മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ചിത്രങ്ങള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജിത്തു ജോസഫാണ് നേരം സംവിധാനം ചെയ്തത്. മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Advertisement