മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ തുടരുകയാണ്. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി ഖാന്‍, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, കുക്കു പരമേശ്വരന്‍, ഷംന കാസിം, അനന്യ തുടങ്ങിയവര്‍ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുന്നുണ്ട്.
മോഹന്‍ലാലിനൊപ്പം കവിളിണയില്‍ കുങ്കുമമോ എന്ന ഗാനം നമിത പ്രമോദ് ചെയ്യുന്നുണ്ട്. അതിന് ശേഷം വരുന്നത് ഒരു തമിഴ് ഡപ്പാംകൂത്ത് സ്‌റ്റൈല്‍ പാട്ടാണ്. ഷംനയാണ് ലാലേട്ടനൊപ്പം ആ പാട്ടില്‍ ഡാന്‍സ് ചെയ്യുന്നത്. മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കും.