സ്റ്റീഫന്‍ നെടുമ്പള്ളി വാഴുമോ വീഴുമോ? വ്യാഴാഴ്ച കണ്ടറിയാം

18

താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ 28 ആം തീയതി വ്യാഴാഴ്ച തിയേറ്ററിലെത്തും.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ആദ്യ ചുവടുവെപ്പാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൂസിഫര്‍.

Advertisements

ഒപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ അവതാരത്തേയും നിറഞ്ഞ ആകാംക്ഷയോടെ നോക്കിക്കാണുന്നു. സസ്പെന്‍സ് നിറഞ്ഞ ട്രെയിലര്‍ പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ ചിത്രവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ എന്ന് വ്യാഴാഴ്ച കണ്ടറിയാം.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, നൈല ഉഷ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മൂന്നു ഭാഷകളിലായി ആഗോള റിലീസായാണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 1500 ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Advertisement