സൂപ്പര്‍ മെഗാതാരം മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ്ഇന് ചൈനയുടെ ചിത്രീകരണം മാര്‍ച്ച് ഒടുവില്‍ സിംഗപ്പൂരില്‍ തുടങ്ങും.
അഞ്ച് ദിവസത്തെ ചിത്രീകരണമാണ് സിംഗപ്പൂരില്‍ പ്ളാന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ബാല്യകാലമാണ് സിംഗപ്പൂരില്‍ ചിത്രീകരിക്കുന്നത്.
സിംഗപ്പൂര്‍ ഷെഡ്യൂളിന് ശേഷം ഏപ്രില്‍ അവസാനം തൃശൂരിലും എറണാകുളത്തുമായാണ്ഇട്ടിമാണിയുടെ അടുത്ത ഘട്ടം ചിത്രീകരണം നടക്കുക.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച് നവാഗതരായ ജിബിയും ജോജുവും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ഹണിറോസാണ് മോഹന്‍ലാലിന്റെ നായികയാകുന്നത്.
എം. പത്മകുമാര്‍ സംവിധാനം ചെയ്ത കനലിന് ശേഷം ഹണിറോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണിത്. രാധികാ ശരത്കുമാറാണ് മറ്റൊരു പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയ ഒരു വന്‍താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലാസംവിധാനം - സാബുറാം.