മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും പ്രകാശ് രാജും ഐശ്വര്യ റായും ചേര്‍ന്ന് വെള്ളിത്തിര കീഴടക്കിയ ചിത്രമായിരുന്നു ഇരുവര്‍.
തമിഴ്നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എംജി രാമചന്ദ്രനും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് സാങ്കല്‍പിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചു കാണിച്ചത്.
ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്.
ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് സിനിമ ഒരിക്കല്‍ കൂടി കാണാന്‍ അവസരം ഒരുങ്ങുന്നത്. സിനിമ ഇറങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും ഇന്നും ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെയാണ് നെഞ്ചേറ്റുന്നത്.
തമിഴ് സെല്‍വനിലൂടെ കരുണാനിധിയെയും ആനന്ദനിലൂടെ എംജിആറിനെയും മണിരത്നം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് കാട്ടുകയായിരുന്നു ചിത്രത്തിലൂടെ.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദന്‍. പ്രകാശ് രാജും ഏറെ മികവോടുകൂടിയാണ് ഇരുവറിലെ തന്റെ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി മാറ്റിയത്. ലോക സുന്ദരി പട്ടം നേടിയ ഐശ്വര്യയുടെ അരങ്ങേറ്റ ചിത്രമാണിത്.