മലയാളതതിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ കാത്തിരിക്കുന്നത് ദൃശ്യവിസ്മയമാണ്.
കടലിനടിയിലെ സംഘട്ടനരംഗങ്ങളാണ് അതില്‍ പ്രധാനപ്പെട്ടത്. അണ്ടര്‍ വാട്ടര്‍ ഫൈറ്റ് സീനുകള്‍ എടുക്കുന്നതില്‍ വിദ്ഗദ്ധരായ സാങ്കേതികപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.
വെള്ളത്തിനടിയില്‍ ഏറെനേരം ശ്വാസമടക്കിപിടിച്ചിരിക്കുന്ന മരയ്ക്കാരുടെ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ വമ്ബന്‍ സെറ്റില്‍ യുദ്ധക്കപ്പലുകളും കടലായി തോന്നിക്കുന്ന വലിയ ടാങ്കുകളുമൊക്കെ ഒരുക്കിയിരുന്നു.
അഞ്ചുതവണ ദേശീയ അവാര്‍ഡ് നേടിയ കലാസംവിധായകന്‍ സാബുസിറിലാണ് ഇതിന് രൂപകല്പന നല്‍കിയത്. 120 ദിവസം കൊണ്ടാണ് മരയ്ക്കാര്‍ ചിത്രീകരിച്ചത്.
ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. തിരുവനന്തപുരത്ത് അഞ്ചുദിവസത്തെ വര്‍ക്കുണ്ടായിരുന്നു.
ഇപ്പോള്‍ മരയ്ക്കാറിന്റെ ഡബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. സുനില്‍ ഷെട്ടി, അര്ജുന്, മധു, സിദ്ദിഖ്, നെടുമുടിവേണു, മഞ്ജുവാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും.