മോഹന്‍ലാലും ദുല്‍ഖറും ഏറ്റുമുട്ടും പിന്നാലെ മമ്മൂട്ടിയും എത്തും: അടുത്തമാസം ബോക്‌സ് ഓഫീസില്‍ വമ്പന്‍ താരയുദ്ധം!

32

ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 2019 മാര്‍ച്ച് അവസാനം മുതല്‍ വിഷു റിലീസുകള്‍ വരെ കേരളത്തിലെ തിയറ്ററുകള്‍ പൂരപ്പറമ്പാകാനുള്ള സര്‍വ്വ ലക്ഷണങ്ങളും ഒത്തുവരുന്നുണ്ട്.

സിനിമാ പ്രേമികള്‍ക്കും താരാരാദകര്‍ക്കും ഇത് കൗതുകത്തിന്റേയും ആവേശത്തിന്റേയും സുവര്‍ണ്ണകാലമാണ്. മലയാളികളുടെ നെഞ്ചിനകത്തെ വിസ്മയ താരം മോഹന്‍ലാല്‍, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന പൊളിറ്റിക്കല്‍ ത്രില്ലറുമായി മാര്‍ച്ച് 28 മുതല്‍ തിയറ്റര്‍ തട്ടകത്തിലേക്കിറങ്ങുകയാണ്.

Advertisements

വമ്പന്‍ പ്രതീക്ഷകളോടെ ലാലേട്ടന്‍ ആരാദകര്‍, ഒപ്പം പൃഥ്വിയുടെ ആരാദകരും കാത്തിരിക്കുന്ന ഈ ചിത്രം ആദ്യ ദിന റെക്കോര്‍ഡുകള്‍ തരിപ്പണമാക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. ഒടിയന്‍ ഉണ്ടാക്കിവച്ച ക്ഷീണം ലൂസിഫറിലൂടെ മോഹന്‍ലാല്‍ മാറ്റിമറിക്കുമെന്ന ആരാദകരുടെ ആത്മവിശ്വാസവും ഈ ചിത്രത്തെ മറ്റേത് ചിത്രത്തേക്കാള്‍ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഏറ്റവും സ്‌റ്റൈലിഷായ ലുക്ക് ഹൈലൈറ്റ് ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ലൂസിഫര്‍ എന്നത് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അതിനെ അന്വര്‍ത്ഥമാക്കും വിധമാണ് ലൂസിഫറിലെ ഓരോ സ്റ്റില്‍സും പോസ്റ്ററുകളും പുറത്തു വരുന്നത്.

ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ തട്ടകമായ മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് യൂത്ത് സെന്‍സേഷന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോളോ എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേള മലയാള സിനിമയില്‍ ഈ യുവതാരത്തിനുണ്ടായി.

ഈ സമയം ദുല്‍ഖര്‍ ബോളിവുഡിലും ടോളീവുഡിലും തിരക്കിലായിരുന്നു എന്നതാണ് ഈ നീണ്ട ഇടവേളക്ക് കാരണം. എന്നാല്‍ ഇടവേളക്ക് ശേഷം കട്ട ലോക്കല്‍ ഗെറ്റപ്പിലാണ് ദുല്‍ഖര്‍ മലയാള സിനിമയിലേക്ക് തന്റെ പുതു ചിത്രത്തിലൂടെ വരവറിയിക്കാന്‍ ഒരുങ്ങുന്നത്.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ റിത്വിക്ക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് തിരക്കഥയൊരുക്കി നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ഈ ദുല്‍ഖര്‍ ചിത്രം തനി നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന കൊമേഷ്യല്‍ എന്റര്‍ടയ്‌നറായിരിക്കും.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ ചിത്രം ഏപ്രില്‍ ആദ്യവാരം തിയറ്റുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ദുല്‍ഖറിന്റെ ആരാദകര്‍ കുഞ്ഞിക്കയുടെ ഈ യമണ്ടന്‍ ട്രെന്‍ഡ് സെറ്ററിനായി കാത്തിരിക്കുകയാണ്.

മധുരരാജ; തമിഴിലും തെലുങ്കിലും അഭിനയ വിസ്മയം തീര്‍ത്ത് കേരളക്കരയെ ത്രസിപ്പിക്കാന്‍ വരികയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുലിമുരുകന് ശേഷം ഉദയകൃഷ്ണ വൈശാഖ് ടീം വീണ്ടുമൊരുമിക്കുന്ന ബിഗ്ബജറ്റ് മാസ്സ് എന്റടയ്‌നര്‍ ആയിരിക്കും മധുരരാജ. സംവിധായകന്‍ വൈശാഖിന്റെ കരിയറിലെ ആദ്യ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്ന സവിശേഷതയാണ് മധുരരാജയുടെ ഹൈലൈറ്റ് !

പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രാജ ആയിട്ടുള്ള തകര്‍പ്പന്‍ മാസ്സ് അവതാറും ആയിരിക്കും ആരാദകരെ കാത്തിരിക്കുന്നത്.

ഇതുവരെ പുറത്തുവിട്ട ചിത്രങ്ങളും മോഷന്‍ പോസ്റ്ററും ഇതിനോടകം തരംഗമായി കഴിഞ്ഞു. ഏപ്രില്‍ റിലീസാണ് മമ്മൂട്ടിയുടെ മധുരരാജ !മോഹന്‍ലാല്‍ ദുല്‍ഖര്‍ മമ്മൂട്ടി എന്നീ സൂപ്പര്‍ മെഗാ താരങ്ങളുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രങ്ങളാണ് റിലീസാവാന്‍ പോകുന്നത്.

അതും അടുത്തടുത്ത ദിവസങ്ങളില്‍ വലിയ ഇടവേളകള്‍ ഇല്ലാതെ. മൂന്ന് ചിത്രങ്ങളും ആരാദകര്‍ക്ക് വിലപ്പെട്ടവയാണ്, ഒഴിവാക്കാന്‍ പറ്റാത്തവയുമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്‌സ് ഓഫീസ് പോരാട്ടത്തിനാണ് വിഷു സീസണ്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ലാലേട്ടനും ഉഝവും മമ്മൂക്കയും ഒരുമിച്ചെന്നപ്പോലെ എത്തുകയാണ്, എന്നിരിക്കെ ആരാദകര്‍ക്കിടയിലും ബോക്‌സ് ഓഫീസിലും ആരോഗ്യപരമായ മത്സരങ്ങള്‍ക്ക് വഴിയൊരുക്കി നമ്മുടെ പ്രിയപ്പെട്ട വമ്പന്‍ താരങ്ങളുടെ ഓരോ ചിത്രങ്ങളും വലിയ വിജയങ്ങള്‍ ആകട്ടെയെന്നും നമുക്ക് പ്രത്യാശിക്കാം. ആശംസിക്കാം. കാത്തിരിക്കാം

Advertisement