ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ അമ്പതു ദിവസം പിന്നിടുന്ന മലയാള ചിത്രം: വീണ്ടും ഇടിവെട്ട് റെക്കോർഡ് സൃഷ്ടിച്ച് ലാലേട്ടനും ലൂസിഫറും

25

ലൂസീഫർ എന്ന ചിത്രത്തിലൂടെ മറ്റൊരു സർവകാല റെക്കോർഡ് കൂടി സൃഷ്ടിച്ച് മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാൽ.

മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ഉള്ളപ്പോഴാണ് മോഹൻലാൽ തന്റെ തന്നെ റെക്കോർഡ് തിരുത്തി കുറിച്ച് കൊണ്ട് മറ്റൊരു സർവകാല റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുന്നത്.

Advertisements

മോഹൻലാലിന്റെ പുതിയ ചിത്രം ലൂസിഫർ 44 ദിവസം പിന്നിടുമ്പോൾ 119 സ്‌ക്രീനുകളിൽ ആണ് കേരളത്തിൽ കളിക്കുന്നത്.

ഇനി അടുത്ത വെള്ളിയാഴ്ചയാണ് റിലീസുകൾ ഉള്ളു എന്നിരിക്കെ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ അമ്പതു ദിവസം പിന്നിടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് മോഹൻലാലിന്റെ തന്നെ പുലിമുരുകനിൽ നിന്ന് ലൂസിഫർ നേടിയെടുക്കും.

108 സ്‌ക്രീനുകളിൽ ആണ് പുലിമുരുകൻ അമ്പതു ദിവസം പിന്നിട്ടത്. അതിനു മുൻപത്തെ റെക്കോർഡ് മോഹൻലാലിന്റെ തന്നെ ദൃശ്യം 64 സ്‌ക്രീനുകളിൽ അമ്പതു ദിവസം പിന്നിട്ടത് ആണ്.

എന്നാൽ അൻപതാം ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിച്ച റെക്കോർഡ് പുലിമുരുകന്റെ കയ്യിൽ തന്നെ സുരക്ഷിതമായി ഇരിക്കും.

കാരണം അൻപതാം ദിവസം 364 ഷോകൾ പുലിമുരുകൻ കേരളത്തിൽ കളിച്ചപ്പോൾ 230 നു മുകളിൽ ഷോകൾ ആണ് ലൂസിഫറിന് കിട്ടുകയുള്ളു.

ഇക്കാര്യത്തിൽ ദൃശ്യവും ലൂസിഫറിന് മുകളിൽ ആണ്. 270 നു മുകളിൽ ഷോകൾ ആണ് ദൃശ്യം അൻപതാം ദിനം കേരളത്തിൽ കളിച്ചതു.

കേരളത്തിൽ ഇതിനോടകം 90 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ലൂസിഫർ ആഗോള മാർക്കറ്റിൽ നിന്ന് 150 കോടിക്ക് മുകളിലും ടോട്ടൽ ബിസിനസ്സ് ആയി 190 കോടിയുടെ അടുത്തും നേടിയിട്ടുണ്ട്. കേരളത്തിൽ 32000 ത്തോളം ഷോകളും ലൂസിഫർ കളിച്ചു കഴിഞ്ഞു.

Advertisement