ലൂസിഫറിലെ കണ്ടെയ്നർ സ്ഫോടനം ഗ്രാഫിക്‌സ് അല്ല, ഒറിജിനൽ; ഇടിവെട്ട് മേക്കിങ്ങ് വീഡിയോ പുറത്ത്

37

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ കണ്ടെയ്നർ അപകടത്തിൽപ്പെടുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.

Advertisements

കണ്ടെയ്നർ ലോറികൽ മറയുന്നതും സ്ഫോടനത്തിൽ തകരുന്നതുമായ രംഗത്തിന്റെ ഷൂട്ടിംഗ് വേളയാണ് വീഡിയോയിൽ.

പൃഥ്വിരാജും സ്റ്റണ്ട് ഡയറക്ടർ സിൽവയുടെയും നേതൃത്വത്തിലാണ് രംഗം ചിത്രീകരിച്ചത്. സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗമാണിത്.

സാധാരണയായി ഇത്തരം സ്ഫോടനരംഗങ്ങൾ ഗ്രാഫിക്സിലൂടെ ചെയ്യുകയാണ് മലയാളസിനിമയിൽ പതിവ്.

എന്നാൽ ഇതെല്ലാം യഥാർഥത്തിൽ ചിത്രീകരിക്കണമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇതിനെ പിന്തുണച്ചെന്നും പൃഥ്വി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. വലിയ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു.

ലൂസിഫറിന്റെ അടുത്ത ഭാഗവും ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഇക്കാര്യം മോഹൻലാലും പൃഥ്വരാജും ആന്റണി പെരുമ്പാവുരും മുരളി ഗോപിയും ചേർന്ന് പ്രഖ്യാപിച്ചിരുന്നു.

എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021 വിഷു റിലീസ് ആയിട്ടാണ് പ്ലാൻ ചെയ്യുന്നത് എന്നാണ് അറിയുന്നത്.

Advertisement