ആരാധകരില്‍ ആവേശ തീ കോരി നിറച്ച് സ്റ്റീഫന്‍ നെടുമ്പള്ളി: ഇന്‍ഡസ്ട്രി പോലും വിറച്ചുപോകുന്ന എന്‍ട്രിയുമായി ഇതാ വരുന്നു ലൂസിഫര്‍

144

മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ മലയാളം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പാതകളിലൂടെ സഞ്ചരിച്ച് തിയറ്ററുകളില്‍ പ്രകമ്പനം തീര്‍ക്കാന്‍ എത്തുന്നു.

Advertisements

മോഹന്‍ലാല്‍ എന്ന നടനെ അടിമുടി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള പ്രൊമോഷനുകള്‍ക്കാണ് തുടക്കമാവുന്നത്. ചിത്രം മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തുന്ന വേളയില്‍ ഫെബ്രുവരി 20 മുതല്‍ അങ്ങോട്ട് 26 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മാത്രമല്ല മാര്‍ച്ച് 28ന് മുന്‍പ് കൂടുതല്‍ സര്‍പ്രൈസുകള്‍ ലൂസിഫര്‍ ആരാദകരെ കാത്തിരിക്കുന്നുണ്ട്.

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലുസിഫെറില്‍ സ്‌റ്റൈല്‍ കൊണ്ടും ആക്ഷന്‍ കൊണ്ടുമുള്ള ദി കംപ്ലീറ്റ് മോഹന്‍ലാല്‍ വിളയാട്ടമായിരിക്കും പ്രകടമാവുക. ആരാദകരില്‍ ആവേശത്തിന്റെ തീ കോരി നിറച്ച്, ലൂസിഫറിന്റെ കൂടുതല്‍ ചിത്രങ്ങള്‍.

ഇതില്‍ മോഹന്‍ലാലിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ചിത്രം ഇതിനോടകം ആരാദകര്‍ ആഘോഷമാക്കിക്കഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍.

ഇതോടൊപ്പം ലൂസിഫര്‍ ചിത്രം താരസമ്പന്നവുമാണ്. മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററിലെത്തും.

Advertisement