മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കി പുതിയ വാര്‍ത്ത. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍. രചന നിര്‍വഹിക്കുന്നത് ആകട്ടെ ഇടിവെട്ട് ചിത്രങ്ങളുടെ അമരക്കാരന്‍ രണ്‍ജി പണിക്കറും.
മലയാള സിനിമയെ വീണ്ടും 100 കോടി ക്ലബ്ബിലെത്തിച്ച കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിന ആഘോഷത്തില്‍ ആണ് ജീത്തു ജോസഫ് വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മലയാള സിനിമയെ 50 കോടി സ്വപ്നം കാണാന്‍ പഠിപ്പിച്ച ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കോമ്പിനേഷന്‍ വീണ്ടും ഒന്നിക്കുകയാണ് ഇതോടെ. ജീത്തു ജോസഫ് മാത്രമല്ല കൂടെ മലയാള സിനിമയിലെ തീപ്പൊരി സിനിമകളുടെ തിരക്കഥാകൃത്താണ് രഞ്ജി പണിക്കര്‍ തന്നെയാണ് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഡോക്ടര്‍ പശുപതിയില്‍ തുടങ്ങി ലേലവും പത്രവും കിങ്ങും കമ്മീഷണറും പ്രജയും ഒക്കെ നമുക്ക് തന്നെ രഞ്ജി പണിക്കര്‍ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കാന്‍ ഒരുങ്ങുകയാണ്. അതിനൊപ്പം ദൃശ്യവും ആദിയും മെമ്മറീസും ഒക്കെ നമുക്ക് സമ്മാനിച്ച ജീത്തു ജോസഫ് കൂടി ഒന്നിക്കുമ്പോള്‍ തീപാറും എന്നുള്ള കാര്യം ഉറപ്പ്.
ഫെഫ്കയും റൈറ്റേഴ്സ് യൂണിയനും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഫെഫ്കയിലെ മെംബേഴ്‌സിന് വേണ്ടിയുള്ള ധന സമാഹാരണത്തിന്റെ ഭാഗമായി ആണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറെ കാലങ്ങളായ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രഞ്ജി പണിക്കര്‍ വീണ്ടും തിരക്കഥ എഴുതുമ്പോള്‍, ട്വന്റി ട്വന്റി ചിത്രം പോലെ ഒരു ചിത്രമായിരിക്കും ഫെഫ്ക ഒരുക്കുന്നത് എന്നാണ് അറിയുന്നത്. ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി ഫെബ്രുവരി 22ന് തീയറ്ററുകളില്‍ എത്തും.
മോഹന്‍ലാല്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ആണ്. കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷ വേളയില്‍ ആണ് ജീത്തു ജോസഫ് ഈ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മറ്റുതാരങ്ങളേയും അണിയറപ്രവര്‍ത്തകരേയും തീരുമാനിച്ചു വരുന്നു.