മലയാള സിനിമാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹൻലാൽ ജീത്തുജോസഫ് ചിത്രത്തെ ക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ‘സിക്സ്’ എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ഡിസംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്.
ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്. ചിത്രം ഒരു മാസ്സ് ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ.
തീർച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാൻ. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷൻ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുക ജീത്തു ജോസഫ് പറഞ്ഞു.