ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ് ഇപ്പോൾ. കൂടാതെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയും സംഭവിച്ചു കഴിഞ്ഞു. ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്ന ഹനാന് ഹൗസിൽ തുടരാനായിരുന്നുല്ല. ഇതോടെയാണ് രണ്ടാമത്തെ വൈൽഡ് കാർഡായി സംവിധായകൻ ഒമർ ലുലു വീട്ടിലെത്തിയത്.
ഇത്തവണ ബിഗ്‌ബോസിൽ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മിഡ് വീക്ക് എപ്പിസോഡാണ് നടന്നത്. ഇതിനിടെയായിരുന്നു ഒമർ ലുലുവിന്റെ എൻട്രി. ഇനി ഒരു എവിക്ഷന് കൂടി ബിബി ൗസിൽ നടക്കാനിരിക്കുകയാണ്.
അതേസമയം, വീക്കെൻഡിന് പകരമായി മിഡ് വീക്കിൽ വീട്ടിലെത്തിയ ലാലേട്ടൻ ഇത്തവണ ജാപ്പനീസ് ഭാഷ സംസാരിച്ചുകൊണ്ടാണ് വന്നത്. ആരെങ്കിലും ജപ്പാനിൽ പോയിട്ടുണ്ടോ, എന്നും ലാലേട്ടൻ ചോദിക്കുന്നുണ്ട്.
‘ഇപ്പോൾ ഞാൻ എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് നിങ്ങൾ കരുതുന്നുണ്ടാകും. ഞാൻ ഒരുപാട് കാലമായി ഒരു ഹോളിഡേ പോയിട്ട്. കോവിഡ് ഒക്കെ ആയതുകൊണ്ട് പോകാൻ സാധിച്ചില്ല. എല്ലാവർഷവും പോകുന്നത് മുടങ്ങി പോയിരുന്നു.’
‘ അതുകൊണ്ടുതന്നെ ഞാൻ ജപ്പാനിലേക്ക് പോകുകയാണ്. ഞാൻ ജപ്പാനിൽ പോകുന്നത് കൊണ്ടാണ് മിഡ് വീക്ക് എപ്പിസോഡ് വന്നത്. എന്റെ സുഹൃത്തുക്കളും കുടുംബവും എല്ലാവരും പോയി. ഞങ്ങൾ എല്ലാവർഷവും പോകുന്നതാണ്. അതുകൊണ്ട് മറ്റന്നാൾ ഞാനും ഇവിടെ നിന്നും പോകും. അവരൊക്കെ അവിടെ എത്തി കഴിഞ്ഞു’,- എന്നാണ് ലാലേട്ടൻ പറഞ്ഞത്.
ALSO READ- ഭാര്യയ്ക്ക് പ്രെഗ്നൻസി പെയിൻ വന്നപ്പോൾ പോലും ഞാൻ കൂട്ടുകാർക്ക് ഒപ്പമായിരുന്നു, അവൾ മൂന്ന് തവണ വിളിച്ചിട്ടാണ് ആശുപത്രിയിലേക്ക് പോയത്: ധ്യാൻ ശ്രീനിവാസൻ
ഒമർ ലുലു ഷോയിൽ എത്തുകയും പരിചയപ്പെടുകയും ചെയ്യുന്നതാണ് ഈ എപ്പിസോഡിലെ പ്രത്യേകത. തൃശൂർ സ്വദേശിയാണ് താനെന്നും, ഒരു സംവിധായകൻ ആണ് എന്നും ഭാര്യയും മൂന്നു മക്കളുണ്ട് എന്നും ഒമർ പറയുന്നുണ്ട്. .